ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മാവുങ്കാൽ: നൂറ്റാണ്ടുകളോളം പഴക്കമുള്ള മഞ്ഞംപൊതികുന്നിന്റെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന ഗുഹയിലേക്കുള്ള സഞ്ചാര പാത നാടിന് സമർപ്പിച്ചു. അജാനൂർ പഞ്ചായത്തിലെ പത്താംവാർഡിൽ മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതയിൽ വകയിരുത്തി നിർമ്മിച്ച ആനന്ദാശ്രമം – ഗുഹ റോഡ് എന്ന നാമകരണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കോൺക്രീറ്റ് റോഡാണ് നാടിനും നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കുമായി തുറന്ന് കൊടുത്തത്. മഞ്ഞംപൊതി കുന്നിന്റെ പടിഞ്ഞാറൻ താഴ്‌വാരത്ത് അനവധി വർഷങ്ങൾക്ക് മുമ്പാണ് പാറക്കെട്ടുകൾ തുരന്ന് നിർമ്മിച്ച മൂന്നോളം വൃത്താകൃതിയിലുള്ള ഗുഹകൾ സ്ഥിതി ചെയ്യുന്നത് ആശ്രമത്തിലെത്തുന്ന വിദേശികളുൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ആകർഷക കേന്ദ്രമാണ് ശുദ്ധജല സമൃദ്ധമായ ഈ ഗുഹകൾ.
മഞ്ഞംപൊതി കുന്നിലേക്കും കുന്നിന് നെറുകയിൽ സ്ഥിതിചെയ്യുന്ന വീരമാരുതി ക്ഷേത്രത്തിലേക്കും എളുപ്പം എത്താവുന്ന മാർഗ്ഗവുമാണ് ഇതോടെ യാഥാർത്ഥ്യമാവുന്നത്. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ആർ. ശ്രീദേവി അദ്ധ്യക്ഷയായി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി സ്ഥിരം അദ്ധ്യക്ഷ കെ.മീന,പഞ്ചായത്ത് ആസൂത്രണ സമിതി അംഗവും മുൻ വാർഡ് മെമ്പറുമായ പി.പത്മനാഭൻ, ബി ജെ പി ജില്ല കമ്മിറ്റി അംഗം രവീന്ദ്രൻ മാവുങ്കാൽ, ബി ജെ പി രാംനഗർ ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ജിതീഷ് രാംനഗർ എന്നിവർ സംസാരിച്ചു.
സി.പി.അശോകൻ സ്വാഗതവും,സതീഷ് ആനന്ദാശ്രമം നന്ദിയും പറഞ്ഞു. റോഡ് നിർമ്മാണത്തിന് വേണ്ടി മികച്ച സേവനപ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച വാർഡ് അംഗം കെ.ആർ.ശ്രീദേവി കരാർ ജോലി ഏറ്റെടുത്ത് പ്രവർത്തിച്ച കോൺട്രാക്റ്റർ ഷിജു മണ്ണട്ട എന്നിവരെ ചടങ്ങിൽ ആദരിച്ചു.