ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പ്രത്യേക ലേഖകൻ
നീലേശ്വരം: അസഹനീയമായ തെരുവ്നായ ശല്യത്തിൽ നാട്. പ്രശ്നപരിഹാരത്തിനായി നീലേശ്വരം നഗരസഭാ കൗൺസിലർ ഇ.ഷജീർ ജില്ലാ കലക്ടർ കെ. ഇൻബശേഖരന് നിവേദനം സമർപ്പിച്ചു. നീലേശ്വരം എൻകെബിഎംയുപി സ്ക്കൂൾ, ശ്രീവത്സം, നഗര കാര്യാലയം, ബസ്്സ്റ്റാന്റ്, റെയിൽവെ സ്റ്റേഷൻ തുടങ്ങിയ പരിസരങ്ങളിൽ തെരുവുനായകൾ സംഘം ചേർന്ന് കാൽനടയാത്രക്കാരെയും ബൈക്ക് യാത്രികരെയും കുട്ടികളെയും ആക്രമിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് കൗൺസിലർ കലക്ടർക്ക് നിവദേനം സമർപ്പിച്ചത്.
സംസ്ഥാനവ്യാപകമായി തെരുവുനായ ശല്യം വർദ്ധിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. തെരുവുനായയുടെ കടിയേറ്റ് ഒരു പിഞ്ചുജീവൻ നഷ്ടപ്പെട്ടത് തൊട്ടടുത്ത ജില്ലയിലാണ്. സമാന സംഭവം ജില്ലയിൽ ആവർത്തിക്കാതിരിക്കാനാണ് നീലേശ്വരം നഗരസഭാ കൗൺസിലർ ഇ. ഷജീർ ജില്ലാ ഭരണാധികാരിക്ക് നിവേദനം സമർപ്പിച്ചത്.
351