പിഞ്ചുകുഞ്ഞ് പടിയിൽ നിന്ന് വീണ് മരിച്ചു

രാജപുരം: വീടിന്റെ സ്റ്റെയർകേസിൽ നിന്നും വീണ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരി മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചു.  ബളാന്തോട് ചാമുണ്ഡിക്കുന്ന് ശിവപുരത്തെ അനിൽകുമാർ- അനിത ദമ്പതികളുടെ മകൾ അലൈനയാണ് മരിച്ചത്.നവംബർ 14-ന് ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയാണ് വീടിന്റെ ഒന്നാം നിലയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി കാൽവഴുതി സ്റ്റെയർകേസിന്റെ കൈവരികൾക്കിടയിൽക്കൂടി താഴേയ്ക്ക് വീണത്.

കുട്ടിയെ ഉടൻതന്നെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും, ഇന്നലെ സന്ധ്യയ്ക്ക് 6 മണിക്ക് മരിച്ചു. ശിവപുരത്തെ പ്രവാസിയായ അനിൽകുമാറിന്റെയും അനിതയുടെയും ഏക മകളാണ് അലൈന. സംഭവത്തിൽ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

LatestDaily

Read Previous

വീട് വിട്ട പെൺകുട്ടി പിതാവിനൊപ്പം പോയി

Read Next

മടിക്കൈയിൽ പുതുമുഖങ്ങളില്ല തനിയാവർത്തനത്തിൽ അശരീരി