കാഞ്ഞങ്ങാട്: സഹപാഠിക്കൊപ്പം വീടുവിട്ട പെൺകുട്ടിയെ കണ്ടെത്തി പോലീസ് കോടതിയിൽ ഹാജരാക്കി. വാഴുന്നോറൊടി സ്വദേശിനിയായ 19കാരിയാണ് ചായ്യോം സ്വദേശിയായ സഹപാഠിക്കൊപ്പം വീടുവിട്ടത്. കഴിഞ്ഞ 13 മുതലാണ് പെൺകുട്ടിയെ കാണാതായത്. പിതാവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി സഹപാഠിക്കൊപ്പം ബംഗളൂരുവിലുള്ളതായി കണ്ടെത്തുകയായിരുന്നു.
ഇന്നലെ ഇരുവരും ഹൊസ്ദുർഗ് പോലീസിൽ ഹാജരായി. കൂട്ടുകാരനൊപ്പം രണ്ട് ദിവസം ബംഗളൂരുവിലേക്ക് വിനോദയാത്ര പോയതാണെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. ഒപ്പം പോയ യുവാവിന് പ്രായം 19 വയസ്സാണെന്ന് വ്യക്തമായി. സ്വന്തം ഇഷ്ടപ്രകാരം വിട്ടതിനെ തുടർന്ന് പെൺകുട്ടി പിതാവിനൊപ്പം പോയി.