ട്രെയിൻ തട്ടി മരിച്ചു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : യുവാവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 12–17–നാണ് തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് വടക്കുഭാഗത്തായി റെയിൽപ്പാളത്തിൽ ബീരിച്ചേരിയിലെ കുഞ്ഞിമൊയ്തീൻ- സുഹ്്റ ദമ്പതികളുടെ മകൻ നൗഷാദിനെ 38, ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് യുവാവ് അബദ്ധത്തിൽ ട്രെയിൻതട്ടി മരിച്ചത്. ഭാര്യ : ഷാഹിദ കാസർകോട്. സഹോദരങ്ങൾ : ഇർഷാദ, ഇർഷാദ്. മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

LatestDaily

Read Previous

പുറത്താക്കപ്പെട്ട പള്ളി പ്രസിഡണ്ട്  ഗൾഫിൽ നിന്ന് തിരിച്ചെത്തിയില്ല

Read Next

സ്‌കൂള്‍ സമയത്ത് ഓടിയ ലോറികൾ വീണ്ടും പോലീസ് പിടികൂടി