പുറത്താക്കപ്പെട്ട പള്ളി പ്രസിഡണ്ട്  ഗൾഫിൽ നിന്ന് തിരിച്ചെത്തിയില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : മൂന്നുകോടി രൂപയുടെ നിർമ്മാണ അഴിമതി നടന്ന നീലേശ്വരം മാർക്കറ്റ് തർബിയത്തുൽ പള്ളി മുൻ പ്രസിഡണ്ട് സി.കെ. അബ്ദുൾ ഖാദർ ഇനിയും തിരിച്ചെത്തിയില്ല. നീലേശ്വരത്ത് മുട്ട വ്യാപാരിയായ അബ്ദുൾ ഖാദർ 60, ഗൾഫിലേക്ക് പോയിട്ട് മാസം തികയാറായി.

പള്ളി നിർമ്മാണ അഴിമതി വഖഫ് ബോർഡ്  ഉറപ്പിച്ചതിനെത്തുടർന്ന് വഖഫ് ബോർഡ് ചുമതലപ്പെടുത്തിയ മുതവല്ലി ഷറഫുദ്ദീന് പള്ളി ഓഫീസിലെ അലമാരകളുടെ താക്കോൽ കൈമാറാൻ സംസ്ഥാന വഖഫ് ബോർഡ് ഉത്തരവിട്ടപ്പോഴാണ് പള്ളി പ്രസിഡണ്ട് അബ്ദുൾ ഖാദർ ഗൾഫിലേക്ക് കടന്നത്.

പള്ളി ഓഫീസിന്റെ താക്കോൽ മുതവല്ലിക്ക് കൈമാറാൻ 2023 മാർച്ച് 15-–ന് വഖഫ് ബോർഡ് ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡ് ഉത്തരവ് കാറ്റിൽപ്പറത്തി ഓഫീസ് താക്കോലും, രേഖകളും കൈമാറാതെയാണ് പള്ളി കമ്മിറ്റി മുൻ പ്രസിഡണ്ട് ഗൾഫിലേക്ക് പോയത്.

പള്ളി നിർമ്മാണ അഴിമതി പകൽ പോലെ തെളിഞ്ഞതിനാൽ പ്രതികൾക്കെതിരെ ക്രിമിനൽ കേസ്സ് റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാർ സംസ്ഥാന വിജിലൻസിന് നൽകിയ പരാതി തുടർ അന്വേഷണത്തിന് വിജിലൻസ് റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്.  റവന്യൂ വകുപ്പ് അധികൃതർ നീലേശ്വരത്തെത്തി അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി പീഡനം; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

Read Next

ട്രെയിൻ തട്ടി മരിച്ചു