അമ്മയും കുഞ്ഞും ആശുപത്രിയിൽ മൂന്ന് മാസമായിട്ടും ഒരു പ്രസവം പോലും നടന്നില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടന്ന അമ്മയും കുഞ്ഞും ആശുപത്രിയിൽ മൂന്നു മാസം പിന്നിട്ടിട്ടും ഒരു പ്രസവം പോലും നടന്നില്ല. ജില്ലാ ആശുപത്രിയിലുള്ളതിനേക്കാൾ ആധുനികമായ മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ ഈ സർക്കാർ അമ്മയും കുഞ്ഞും ആശുപത്രിയിലുണ്ടെങ്കിലും, തിയേറ്ററിൽ ഉപയോഗിക്കേണ്ടുന്ന തുണിത്തരങ്ങൾ കഴുകി അണുബാധ നടത്താനുള്ള ഓട്ടോക്ലേവ് യന്ത്രം പ്രവർത്തിപ്പിക്കാനുള്ള ജീവനക്കാരില്ലാത്തതാണ് ആശുപത്രിയിൽ ഗർഭിണികളെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ മടിക്കുന്നത്.

ഗർഭാശയ രോഗ വിദഗ്ധരായ നാലു ഡോക്ടർമാർ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരിൽ ഒരാളെ കഴിഞ്ഞ ദിവസം വർക്ക് അറേൻജ്മെന്റിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ശിശുരോഗ വിദഗ്ധരും അമ്മയും കുഞ്ഞും ആശുപത്രിയിലുണ്ടെങ്കിലും,  ഗർഭിണികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ല. ഗർഭം അലസിപ്പോയ ഒരു ഗർഭിണിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗർഭാശയം ശുചിയാക്കി അന്നുതന്നെ ഡിസ്ചാർജ് ചെയ്തിരുന്നു.മാർച്ച് 31-ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജാണ് അമ്മയും കുഞ്ഞും ആശുപത്രി തുറന്നു കൊടുത്തത്.

Read Previous

അപകട ഭീഷണി ഉയർത്തി പഴകിയ കെട്ടിടം

Read Next

പാർട്ടിയിൽ സെക്സ് റാക്കറ്റ് എൻസിപി ജില്ലാ നേതൃത്വത്തിനെതിരെ  വസന്തകുമാർ കാട്ടുകുളങ്ങര