സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ എൻസിപി ജനറൽ സെക്രട്ടറിയെ നീക്കി

കാഞ്ഞങ്ങാട്: എൻസിപി  ജില്ലാ ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങരയെ എൻസിപിയുമായി ബന്ധപ്പെട്ട ഭാരവാഹിത്വത്തിൽ നിന്നും മറ്റു ചുമതലകളിൽ നിന്നും നീക്കം ചെയ്തതായി എൻസിപി കാസർകോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേര അറിയിച്ചു. എൻസിപി സമീപകാലത്ത് ജില്ലയിൽ വലിയ തോതിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ നിന്നു അനേകം പേർ എൻസിപിയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്.

ഇതിൽ വിറളി പൂണ്ട എൻസിപിയുടെ വിരുദ്ധർക്കൊപ്പം ചേർന്നു വസന്തകുമാർ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നത് പാർട്ടിക്ക് ബോധ്യം വന്ന സാഹചര്യത്തിലാണ് എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തു കൊണ്ട് നടപടി സ്വീകരിച്ചതെന്ന് കരീം ചന്തേര അറിയിച്ചു. പാർട്ടിയിൽ അച്ചടക്കം കർശനമായി പാലിച്ചു കൊണ്ടു മാത്രമേ മുന്നോട്ടു പോകാൻ കഴിയുകയുള്ളുവെന്നും കരീം പറഞ്ഞു.

LatestDaily

Read Previous

തലശ്ശേരി തേൻകെണി: യുവതിയും കൂട്ടാളികളും റിമാന്റിൽ – തേൻ കെണിവച്ച 19 കാരി പിടിയിലായത് രണ്ടാം ഭർത്താവിനൊപ്പം

Read Next

തരംമാറ്റിയത് ബാലവാടി കെട്ടിടം പണിയാൻ