കാഞ്ഞങ്ങാട്: ഭക്ഷ്യയോഗ്യമല്ലാത്ത പത്ത് കിലോഗ്രാം മത്സ്യം ഫിഷറീസ് ഫുഡ് സേഫ്റ്റി, പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട് മാർക്കറ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ നശിപ്പിച്ചു. തിലാപ്പിയ ഇനത്തിൽ പെട്ട മീനാണ് പിടിച്ചെടുത്തത്. പഴകി ദ്രവിച്ച ഭക്ഷ്യയോഗ്യമല്ലാതായിരുന്ന മീനാണ് പിടിച്ചെടുത്തത്.
ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നിയോഗിച്ച സംയുക്ത അന്വേഷണ സംഘം ജില്ലയിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി വി സതീശൻ ആണ് നേതൃത്വം നൽകുന്നത്. ഫിഷറീസ് ഓഫീസർ കെ എസ് ടെസ്സി. ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ അനൂപ് ജേക്കബ് ഡോ. ബിനു ഗോപാൽ പോലീസുദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.