ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനിയിലെ മുഴുവൻ ഡയറക്ടർമാരെയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. മുസ്ലിംലീഗ് നേതാവ് മുൻ എം.എൽ.ഏ, എം.സി. ഖമറുദ്ദീൻ ഉൾപ്പടെ 20 ഡയറക്ടർമാരിൽ 17 പേരെ കൂടി പ്രതിചേർത്ത് ക്രൈം ബ്രാഞ്ച് കോടതിക്ക് റിപ്പോർട്ട് നൽകി.
ഉദിനൂർ അബ്ദുൽ റസാഖ്, മുഹമ്മദ് കുഞ്ഞി, മാഹിൻകുട്ടി മുഹമ്മദ് മേൽപറമ്പ്, എസ്.എം. അഷ്റഫ്, ഐദിദ് കൊയിലാണ്ടി, മുഹമ്മദ് കുഞ്ഞി അഞ്ചില്ലത്ത്, എം.ടി.പി. അബ്ദുൽ ഹമീദ് തളിപ്പറമ്പ്, കപ്പണയിൽ സൈനുദ്ദീൻ, സി.പി. ഖദീജ തളിപ്പറമ്പ്, കെ.വി. നിയാസ് വെള്ളയിൽ, പുതിയപുരയിൽ അബ്ദുൽ റഷീദ്, അനീഫ തായിലക്കണ്ടി, പി.സി. മുഹമ്മദ്, ഇ.എം. അബ്ദുൽ അസീസ് തുരുത്തി, അച്ചാര പാട്ടിൽ ഇഷ, സി.പി. കുഞ്ഞബ്ദുല്ല ഒഴിഞ്ഞവളപ്പ്, അബ്ദുൽ അസീസ് മേൽപറമ്പ് എന്നിവരെയാണ് ഈ ക്രിമിനൽ കേസ്സിൽ പ്രതിചേർത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
പ്രതികളിൽ ഒരാൾ മരിച്ചു. അധികപേരും വിദേശത്താണ്. ചെയർമാൻ മുൻ എം എൽഏ എം.സി. ഖമറുദ്ദീൻ, എം.ഡി. ടി.കെ. പൂക്കോയ തങ്ങൾ, മുഹമ്മദ് ഇഷാം എന്നിവരെയും മാനേജർ സൈനുൽ ആബിദിനെയും നേരത്തേ പ്രതിചേർത്തിരുന്നു. നിക്ഷേപത്തട്ടിപ്പിൽ 168 കേസുകളാണുള്ളത്.