ക്യാമറ കണ്ണ് തുറന്നു, ഹെൽമറ്റ് വ്യാപാരികൾക്ക് ചാകര

സ്വന്തം ലേഖകൻ

അജാനൂർ: ഏഐ ക്യാമറ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ നഗരത്തിലും നാട്ടിൻ പുറത്തും ഹെൽമറ്റ് വ്യാപാരികൾക്ക് ചാകരയായി. ഹെൽമറ്റ് ധരിക്കാതെയുള്ള യാത്രയ്ക്ക് 500 രൂപ പിഴയീടാക്കിത്തുടങ്ങിയതോടെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് കരുതാൻ ബൈക്കുടമകൾ നിർബന്ധിതരായിരിക്കുകയാണ്.

ഹെൽമറ്റ് കടകളിൽ ഇപ്പോൾ വലിയ തിരക്കാണനുഭവപ്പെടുന്നത്. പിഴയടക്കാനുള്ള തീരുമാനമറിഞ്ഞത് മുതൽ മുൻകൂർ തന്നെ യഥേഷ്ടം ഹെൽമറ്റുകൾ ചില വ്യാപാരികൾ എത്തിച്ച് സൂക്ഷിച്ചിരുന്നു. സാമാന്യം ഗുണമേന്മയുള്ള ഐഎസ്ഐ മാർക്ക് പതിച്ച ഹെൽമറ്റിന് 800 രൂപ മുതൽ 1000 രൂപ വരെയാണ് വില. 2000 രൂപയിൽ കൂടുതലുള്ള ഹെൽമറ്റുകളുമുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ വർണ്ണങ്ങളിൽ ആകർഷണീയമായ ഹെൽമറ്റുകളും വിപണിയിൽ ലഭ്യമാണ്. പിഴയിൽ നിന്നും താൽക്കാലികമായി രക്ഷപ്പെടാൻ തെരുവുകച്ചവടക്കാരിൽ നിന്നും നിസ്സാര വിലക്ക് ഹെൽമറ്റ് വാങ്ങുന്നവരും ധാരാളമുണ്ട്. അതേസമയം ഐഎസ്ഐ മുദ്ര പതിപ്പിച്ച ഹെൽമറ്റ് തന്നെ ധരിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് അനുശാസിക്കുന്നത്.

LatestDaily

Read Previous

എൽബിഎസ്സിൽ അക്രമം: വിദ്യാർത്ഥികൾക്കെതിരെ കേസ്സ്

Read Next

റിട്ട. ഡിവൈഎസ്പി പ്രതിയായ ലൈംഗിക പീഡനക്കേസ്സിന്റെ അന്വേഷണം ഹെഡ് കോൺസ്റ്റബിളിന് – പീഡനത്തിനിരയായ സിനിമാനടി ഡിജിപിയെ കാണും