യുവതികളെ പ്രദർശിപ്പിച്ച് ബിസിനസുകാരന്റെ പണം തട്ടിയ ഹണി ട്രാപ്പ് സംഘം പിടിയിൽ

പാലയാട് രവി

തലശ്ശേരി:  യുവതികളെ പ്രദർശിപ്പിച്ച് ബിസിനസുകാരനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയ ഹണി ട്രാപ്പ് സംഘത്തെ തലശ്ശേരി പോലിസ് പിടികൂടി. റെയിൽവെ സ്റ്റേഷൻ ലോട്ടസിനടുത്ത നടമ്മൽ ജിതിൻ 25, ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി ശ്രിലക്ഷ്മിയിൽ അശ്വതി 19, കതിരൂർവേറ്റുമ്മലിലെ കേളോത്ത് വീട്ടിൽ കെ. സുബൈർ 33, മൊകേരി മുത്താറിപ്പിടികയിലെ കണ്ണച്ചാം കണ്ടി വീട്ടിൽ ഷഫ്്നാസ് 29 എന്നിവരാണ് പിടിയിലായത്.

സുബൈർ ഇപ്പോൾ വാടകക്ക് താമസിക്കുന്ന കോടിയേരി ഇടയിൽ പീടികക്കടുത്താണ് ഇന്ന് പുലർച്ചെ മൂന്നോടെ നാലംഗ സംഘം പിടിയിലായത്. ഹണി ട്രാപ്പിലൂടെ ഇവർ കൈക്കലാക്കിയ പണവും കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. കണ്ണൂർ ചിറക്കൽ സ്വദേശിയായ ഒരു ബിസിനസുകാരന്റെ താണ് കാറും പണവും.യുവതികളെ പ്രദർശിപ്പിച്ച് ഇയാളെ ഇന്നലെ വൈകിട്ട് തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തിയാണ് പെൺകെണിയിൽ വീഴ്ത്തിയത്.

ആദ്യം ഓട്ടോയിൽ കയറ്റിയും പിന്നീട് ഇയാളുടെ തന്നെ കാറിലും, യുവതികളുമായി സുഖിപ്പിച്ച് ചുറ്റിയ ശേഷം മർദ്ദിച്ച് മമ്പറത്ത് ഇറക്കിവിട്ടു കാറുമായി കടക്കുകയായിരുന്നു. രാത്രി ഏഴോടെ ബിസിനസുകാരൻ തലശ്ശേരി പോലിസിൽ പരാതിപ്പെട്ടു. പിറകെ ഉറക്കമിളച്ചു പാഞ്ഞ പോലിസ് സംഘം പുലർച്ചയോടെ ഭർതൃമതിയടക്കം നാല് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹണി ട്രാപ്പ് സംഘത്തിൽ ഒരു യുവതി കൂടിയുള്ളതായി വിവരമുണ്ട്. രണ്ട് മാസം മുമ്പ് വീട്ടിൽ സൂക്ഷിച്ച ബോംബ് ലഹരിപ്പുറത്ത് കിടപ്പുമുറിയിലെ ഫാനിൽ എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതിയാണ് ജിതിൻ.

LatestDaily

Read Previous

ലൈംഗിക പീഡനക്കേസ്സ് പ്രതിക്ക് ലീഗ് സംരക്ഷണം

Read Next

കള്ളപ്പണ മാഫിയ ബന്ധം: സിപിഎം 4 പേരെ പുറത്താക്കി