ലൈംഗിക പീഡനക്കേസ്സ് പ്രതിക്ക് ലീഗ് സംരക്ഷണം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ലൈംഗിക പീഡനക്കേസ്സിൽ പ്രതിയായ ലീഗ് നേതാവിനെ  സംരക്ഷിക്കുന്ന  മുസ്്ലീം ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ അണികളിൽ പ്രതിഷേധം കത്തുന്നു. മുളിയാർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡംഗവും മുസ്്ലീം ലീഗ് മുളിയാർ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എസ്.കെ. മുഹമ്മദ് കുഞ്ഞിയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ എംഡിഎംഏ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്.

പ്രസ്തുത കേസ്സിൽ പ്രതികളായവരിൽ ഭൂരിഭാഗം പേരും ലീഗ് പ്രവർത്തകരാണ്. ഒരു പക്ഷേ കേരളത്തിെന്റ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത വിധത്തിലാണ് ഒരു ജനപ്രതിനിധി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി ലൈംഗിക വൈകൃതങ്ങൾക്കിരയാക്കിയ സംഭവം കാസർകോട്ട് നടന്നിരിക്കുന്നത്.

മെയ് 20–ന് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഉമ്മയും മകനും ചേർന്ന് കാസർകോട് വനിതാ പോലീസിൽ പരാതി നൽകിയതോടെയാണ് ലീഗ് നേതാവിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടലൈംഗിക പീഡനത്തിന്റെ കഥപുറം ലോകമറിഞ്ഞത്. സംഭവം നടന്നത് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കാസർകോട് വനിതാ പോലീസ് സ്റ്റേഷനിൽ നിന്നും കേസ്സിന്റെ തുടർ നടപടികൾ ആദൂരിലേക്ക് മാറ്റി.

പോക്സോ കേസ്സിൽ പ്രതിയായ മുളിയാർ ഗ്രാമപഞ്ചായത്തംഗം മുസ്്ലീം ലീഗ് നേതാക്കളുടെ സഹായത്തോടെ ജൂൺ 5-ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരുന്നുവെങ്കിലും, ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. സമാനതകളില്ലാത്ത കുറ്റകൃത്യം നടത്തിയ ജനപ്രതിനിധി ഇതോടെ ജയിലിലുമായി. ലൈംഗികാരോപണ വിധേയനായ പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി മുസ്്ലീം ലീഗിനെ നാണക്കേടിൽ നിന്നും രക്ഷിക്കണമെന്നാണ് പാർട്ടിയിലെ നല്ലൊരുവിഭാഗത്തിന്റെ ആവശ്യം.

 പ്രതി എസ്.കെ. മുഹമ്മദ്കുഞ്ഞിയെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് അണികളും ആവശ്യപ്പെടുന്നു. പോക്സോ കേസ്സിൽ പ്രതിയായ മുളിയാർ പഞ്ചായത്ത് രണ്ടാം വാർഡംഗം എസ്.കെ. മുഹമ്മദ്കുഞ്ഞി പഞ്ചായത്തംഗത്വം രാജിവെക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മുളിയാർ പഞ്ചായത്ത് ഭരണസമിതിക്ക് അപമാനമായിത്തീർന്ന മുസ്്ലീം ലീഗ് പ്രതിനിധിക്കെതിരെ ഭരണസമിതിക്കുള്ളിലും പ്രതിഷേധമുയർന്നിട്ടുണ്ട്.

LatestDaily

Read Previous

5 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ

Read Next

യുവതികളെ പ്രദർശിപ്പിച്ച് ബിസിനസുകാരന്റെ പണം തട്ടിയ ഹണി ട്രാപ്പ് സംഘം പിടിയിൽ