നഗരസഭയുടെ കടമുറികൾ മേൽ വാടകയ്ക്ക് നൽകി ലക്ഷങ്ങൾ നേടുന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയുടെ അധീനതിയിലുള്ള ഷോപ്പിംഗ് കോപ്ലക്സിലെ മുറികൾ പലതും മേൽ വാടകയ്ക്ക് നൽകി പലരും നേടുന്നത് ലക്ഷങ്ങൾ. കാഞ്ഞങ്ങാട് ടൗൺബസ് സ്റ്റാന്റിലെയും മൽസ്യമാർക്കറ്റിലെയും ബസ് സ്റ്റാന്റിന്റെ തെക്ക് മാറിയുള്ള പഴയ കെട്ടിടത്തിലേയും മിക്ക മുറികളും ഇപ്പോൾ മേൽ വാടകയ്ക്ക് വാങ്ങിയവർ കൈവശം വെച്ചനുഭവി ക്കുകയാണ്.

വർഷങ്ങൾക്ക് മുമ്പ് നിസ്സാര വാടകയ്ക്ക് നഗരസഭയിൽ നിന്നും ഏറ്റു വാങ്ങിയ മുറികൾ ഭീമമായ സംഖ്യവാടകയും അതോടൊപ്പം ഡിപ്പോസിറ്റും വാങ്ങിയാണ് മറ്റുള്ളവർക്ക് കച്ചവടം നടത്താൻ മേൽ വാടകയ്ക്ക് നൽകിയിട്ടുള്ളത്. അനധികൃതമായി കൈവശം വെച്ചുവരുന്ന മുറികളിൽ വിവിധതരം വ്യാപാരങ്ങൾ നടത്തിവരുന്നു. കോട്ടച്ചേരി പഴയ ബസ് സ്റ്റാന്റിലെ ഒരു മുറി ഈ അടുത്ത നാളിൽ മേൽ വാടകയ്ക്ക് കൈമാറിയത് പ്രതിമാസം അരലക്ഷം രൂപ വാടക നിശ്ചയിച്ചാണ്.

നഗരസഭയിൽ നിന്നും വാടകയ്ക്ക് ഏറ്റെടുക്കുന്ന മുറികൾ കെട്ടിട വാടക നിയന്ത്രണ നിയമപ്രകാരം മറ്റൊരാൾക്ക് കൈമാറുകയോ മേൽവാടകയ്ക്ക് നൽകാനോ പാടില്ലാത്തതാണ്. മുറികൾ ഏറ്റെടുക്കുന്ന വ്യക്തി ഈ വ്യവസ്ഥ പ്രകാരം നഗരസഭക്ക് മുദ്ര പേപ്പറിൽ രേഖാമൂലം ഉറപ്പ് നൽകുന്നുമുണ്ട്.

എന്നാൽ നിലവിലുള്ള വ്യവസ്ഥകൾ പാടേ ദുർബലപ്പെടുത്തിയാണ് വാടകയ്ക്ക് ഏറ്റെടുത്തിരിക്കുന്ന മുറികൾ നിയമ സാധുതയില്ലാതെ മറ്റൊരാൾക്ക് കൈമാറി കൈവശക്കാരൻ മാസംതോറും ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചു വരുന്നത്. ഇക്കാര്യത്തിൽ നഗരസഭയ്ക്കും ഭരണകർത്താക്കൾക്കും  തികഞ്ഞ ഒളിച്ചുകളിയാണ്. 

LatestDaily

Read Previous

കാസർകോട്ട് രണ്ട്‌ സ്‌കൂളുകളിൽ കവർച്ച

Read Next

പോക്സോ: പഞ്ചായത്തംഗം റിമാന്റിൽ