എംഡിഎംഎ യുമായി യുവാവ് പിടിയിൽ

കാസർകോട്: ഓട്ടോയിൽ കടത്തികൊണ്ടുവരികയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം എ.യുമായി യുവാവ് പിടിയിൽ. കയ്യാർ പെർമുദെ സ്വദേശി പി. വിഷ്ണു കുമാറിനെയാണ് 33, കുമ്പള റേഞ്ചിന്റെ അധിക ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ വി. വി.പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. 

കൂടൽപെർമുദെയിൽ വാഹന പരിശോധനക്കിടെയാണ് കെ.എൽ .60. ജി.8599 നമ്പർ ഓട്ടോയിൽ കടത്തുകയായിരുന്ന 1.80 1 ഗ്രാം എം.ഡി എം എ യുമായി പ്രതി എക്സൈസ് പിടിയിലായത്. ഓട്ടോ കസ്റ്റഡിയിലെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. റെയ്ഡിൽ പ്രിവന്റിവ് ഓഫീസർമാരായ എം. രാജീവൻ , എം വി സുധീന്ദ്രൻ , സിവിൽ എക്സൈസ് ഓഫീസർമാരായ സിജു കെ , രാഹുൽ.ടി എന്നിവരും ഉണ്ടായിരുന്നു

LatestDaily

Read Previous

അവശ്യ സാധന വിലയിൽ വൻകുതിപ്പ്

Read Next

ഒറ്റമഴയ്ക്ക് റോഡ് ചെളിക്കുളമായി