എം.ഡിഎംഏ പിടികൂടി

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: മയക്കുമരുന്ന് കേസ് പ്രതിയെ വീണ്ടും എംഡിഎംഏയുമായി പിടികൂടി. ഇന്നലെ സന്ധ്യയ്ക്ക് 7.25-ന് ചന്തേര പോലീസ് ഇൻസ്പെകടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുൻ മയക്കു മരുന്ന് കേസ് പ്രതിയെ തൃക്കരിപ്പൂരിൽ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. നേർത്ത് തൃക്കരിപ്പൂർ മെട്ടമ്മലിലെ എം. ഇസ്മായിലിന്റെ മകൻ ജലീസ് സി.എം.പിയുടെ 27, പക്കലിൽ നിന്നാണ് ചന്തേര പോലീസ് 2 ഗ്രാം  എംഡിഎംഏ പിടികൂടിയത്.

പോലീസിനോട് തട്ടിക്കയറിയ ജലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം  ചെയ്യാൻ ശ്രമിച്ചതോടെയാണ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ പിന്നീട് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

LatestDaily

Read Previous

ഡാറ്റാബാങ്ക് ക്രമക്കേട്; കൃഷി ഓഫീസർക്കെതിരെ പോസ്റ്റർ

Read Next

കെ. സുധാകരനും കുരുക്ക്