ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കുടുംബശ്രീയിൽ അംഗങ്ങളായ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അനുവദിച്ച ഫണ്ട് സ്വന്തം പേരിൽ തട്ടിയെടുത്ത നഗരസഭാ വനിതാ കൗൺസിലർമാർക്കെതിരെയുള്ള പ്രതിഷേധം പുകയുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ ഒന്നാം വാർഡ്, 40-ാം വാർഡ്, 43-ാം വാർഡ് എന്നിവയിലെ കുടുംബശ്രീ ഏഡിഎസുകൾക്ക് അനുവദിച്ച തുകയാണ് നഗരസഭാ കൗൺസിലർമാരും വനിതാ ലീഗ് നേതാവും ചേർന്ന് സ്വന്തമാക്കിയ ശേഷം തിരിച്ചടയ്ക്കാതിരുന്നത്.
വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അനുവദിക്കുന്ന പലിശരഹിത വായ്പയാണ് മുസ്്ലീം ലീഗ് നഗരസഭാ കൗൺസിലർമാരും വനിതാ ലീഗ് നേതാവും ചേർന്ന് തട്ടിയെടുത്തത്. ഇവരിൽ ഒരാൾ കുടുംബശ്രീ അംഗം പോലും അല്ലെന്ന് ആക്ഷേപമുണ്ട്. അമ്പതിനായിരം രൂപ വീതമുള്ള വായ്പയാണ് 3 പേർ ചേർന്ന് സ്വന്തമാക്കിയത്.
കാഞ്ഞങ്ങാട് നഗരസഭ ഒന്നാം വാർഡംഗം , 40-ാം വാർഡംഗം, 43-ാംവാർഡിൽപ്പെട്ട വനിതാ ലീഗ് നേതാവ് എന്നിവർക്കെതിരെയാണ് ആരോപണം. എടുത്ത വായ്പ തിരിച്ചടക്കാൻ പലതവണ ഇവരോടാവശ്യപ്പെട്ടിരുന്നുവെങ്കിലും, അടച്ചില്ലെന്നാണ് കുടുംബശ്രീ ഏഡിഎസുകളുടെ ആക്ഷേപം.