സ്വന്തം ലേഖകൻ
കാസർകോട്: കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ നിന്നും കാണാതായ ഫാർമസിസ്റ്റ് യുവതി കാമുകനൊപ്പം ഗോവയിലുണ്ടെന്ന് സൂചന. ബേക്കൽ മലാംകുന്നിലെ മനോജിന്റെ ഭാര്യ എൻ. നിമിതയെയാണ് ജൂൺ 7 മുതൽ കാസർകോട്ടെ ജോലി സ്ഥലത്ത് നിന്നും കാണാതായത്.
ഭാര്യയെ കാcണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ കാസർകോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവതി ഗോവയിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചത്. 2 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് നിമിത വിവാഹിതനായ സഹജീവനക്കാരനോടൊപ്പം പോയത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ ഗോവയിൽ അപകടത്തിൽപ്പെട്ടതായി സൂചനയുണ്ട്. ഗോവയിൽ നിന്നും യുവതി പണം പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇരുവരും ഗോവയിലുണ്ടെന്ന് സംശയിക്കാൻ കാരണമായത്.