ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: നാഷണലിസ്റ്റ് കോൺഗ്രസ്സിൽ (എൻസിപി) ജില്ലയിൽ ഉടലെടുത്ത പെൺവിഷയം മൂന്നംഗ സമിതി അന്വേഷിക്കും. ജില്ലാ വൈസ് പ്രസിഡണ്ട് ടി. ദേവദാസ്, കാഞ്ഞങ്ങാട്, റിട്ട. അധ്യാപകൻ നാരായണൻ തൃക്കരിപ്പൂർ, ജില്ലാ സിക്രട്ടറി കാസർകോട്ടെ ഏ.ടി. വിജയൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പെൺവിഷയം അന്വേഷിക്കുക.
ജൂൺ 10-ന് കാഞ്ഞങ്ങാട്ടുള്ള എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ ബ്ലോക്ക് -ഭാരവാഹികളുടെ യോഗത്തിലാണ് അന്വേഷണ സമിതിക്ക് രൂപം നൽകിയത്. യോഗത്തിൽ സംസ്ഥാന സിക്രട്ടറി സി. ബാലൻ, സംസ്ഥാന ജനറൽ സിക്രട്ടറി രവീന്ദ്രൻ എന്നിവർ സംബന്ധിച്ചിരുന്നു.
പാർട്ടി ഭാരവാഹിയായ സ്ത്രീയുടെ പെരിയ കുണിയയിലുള്ള വീട് ലൈംഗിക ആവശ്യങ്ങൾ നടത്തുന്നതിന് കൈമാറാൻ പാർട്ടി ജില്ലാ സിക്രട്ടറിമാരിലൊരാൾ ആവശ്യപ്പെട്ട വിഷയത്തിൽ ഭർത്താവ് ഗൾഫിലുള്ള യുവതി പാർട്ടി ജില്ലാ പ്രസിഡണ്ടിന് നൽകിയ പരാതി ഒതുക്കിയ സംഭവം ലേറ്റസ്റ്റ് വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.
ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ പനി രോഗം മൂലം പ്രവേശിപ്പിച്ചിരുന്ന എൻസിപിയുടെ മഹിളാ വിഭാഗം ഭാരവാഹിയായ യുവതിയെ കാണാൻ രാത്രി 10 മണിക്ക് ഈ ആശുപത്രിയിലെത്തിയ മറ്റൊരു പാർട്ടി ജില്ലാ ഭാരവാഹിയായ എഴുപതുകാരനെ യുവതിയുടെ മുൻ ഭർത്താവ് ആശുപത്രി മുറിയിൽ തല്ലിയ സംഭവവും പാർട്ടി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി അന്വേഷിക്കും.
ജൂൺ 15-ന് മുമ്പ് അന്വേഷണ റിപ്പോർട്ട് പാർട്ടിക്ക് സമർപ്പിക്കും. സ്വകാര്യാശുപത്രി മുറിയിൽ മർദ്ദനമേറ്റ കൊടക്കാട് വെള്ളച്ചാൽ സ്വദേശിയായ പാർട്ടി ഭാരവാഹി ആശുപത്രിയിൽ മർദ്ദനമേറ്റതിൽ പാർട്ടിക്കോ, പോലീസിലോ പരാതി നൽകിയിരുന്നില്ല. 10-ന് ശനിയാഴ്ച കാഞ്ഞങ്ങാട്ട് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന പാർട്ടി യോഗം അതീവ രഹസ്യമായിരുന്നു.
തന്റെ ഭാര്യയായ പാർട്ടി മഹിളാ വിഭാഗം ഭാരവാഹിയെ സ്വകാര്യാശുപത്രി മുറിയിൽ രാത്രിയിൽ സന്ദർശിച്ച പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് വെള്ളച്ചാലിലെ രാജു കൊയ്യോനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പനിച്ചു കിടന്ന യുവതിയുടെ മുൻ ഭർത്താവ് സാബു പുതിയൊരു പരാതി ശനിയാഴ്ച എൻസിപി ജില്ലാ പ്രസിഡണ്ട് കരീം ചന്തേരയ്ക്ക് കാഞ്ഞങ്ങാട്ടെ പാർട്ടി ഓഫീസിലെത്തി നൽകിയിട്ടുണ്ട്. ഈ വിഷയവും മൂന്നംഗ സമിതി അന്വേഷിക്കും.
മുൻ ഭാര്യയിൽ തനിക്ക് രണ്ട് മക്കളുണ്ടെന്നും, ബംഗളൂരുവിൽ പഠിക്കുന്ന മക്കളുടെ കാര്യങ്ങൾ താൻ നോക്കുന്നുണ്ടെന്നും, ഭാര്യയെ എൻസിപി നേതാവ് വിടാതെ പിന്തുടരുന്നതിൽ നിന്ന് പാർട്ടി വിലക്കണമെന്നും, ഇല്ലെങ്കിൽ ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കുമെന്നും പനിച്ചു കിടന്ന യുവതിയുടെ മുൻ ഭർത്താവ് പാർട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നു.
തൽസമയം സാബു ഇപ്പോൾ തന്റെ ഭർത്താവല്ലെന്നും, തന്റെ രണ്ടു മക്കളിൽ അയാൾക്ക് യാതൊരു അവകാശവുമില്ലെന്നും, രണ്ടു വർഷം മുമ്പ് താനും സാബുവും തമ്മിലുള്ള ബന്ധം കോടതി മുഖാന്തിരം അവസാനിപ്പിച്ചതാണെന്നും, എൻസിപി മഹിളാ വിഭാഗം ഭാരവാഹിയായ യുവതി വാട്സാപ്പിൽ ലേറ്റസ്റ്റിലേക്കച്ച പ്രസ്താവനയിൽ പറയുന്നു.