ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: ആൺതുണയില്ലാതെ വിശുദ്ധ ഹജ്ജ് നിർവ്വഹിക്കാൻ മഹറം വിഭാഗത്തിൽപ്പെട്ട 145 വനിതാ ഹജ്ജ് യാത്രികരെ വഹിച്ചുള്ള ആദ്യ ഇന്ത്യൻ ഹജ്ജ് വിമാനം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഇതോടെ മഹിളകൾ മാത്രമുള്ള യാത്ര ചരിത്രമായി.
ഇന്നലെ വൈകീട്ട് 6.35-നാണ് കരിപ്പൂരിൽ നിന്ന് വിമാനം ജിദ്ദയിലേക്ക് പറന്നുയർന്നത്. യാത്രികർക്ക് പുറമെ പൈലറ്റും മറ്റ് ജീവനക്കാരും ഫ്ളൈറ്റ് ഓപ്പറേഷൻ, ഡെസ്പാച്ച്, ഗ്രൗണ്ട് സർവ്വീസ്, ക്ലീനിംഗ് തുടങ്ങി വിവിധ തലങ്ങളിലുള്ള മുഴുവൻ ജീവനക്കാരും വനിതകളായിരുന്നു.
കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർള വിമാനം ഫ്ളാഗ് ഓഫ് ചെയ്തു. പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന ചടങ്ങിൽ ഏറ്റവും പ്രായം കൂടിയ തീർത്ഥാടക സുലൈഖ മന്ത്രിയിൽ നിന്ന് ബോർഡിംഗ് പാസ് സ്വീകരിച്ചു. എംപി അബ്ദുസമദ് സമദാനി എംപി, വി. ഇബ്രാഹിം കുട്ടി എംഎൽഏ, ഹജ്ജ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫൈസി, എയർപോർട്ട് ഡയറക്ടർ സുരേഷ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ യാഖൂബ് ഷൈയ്ക്ക് തുടങ്ങിയവർ സംസാരിച്ചു.
കരിപ്പൂർ വഴി പുറപ്പെടുന്ന വനിതാ ഹജ്ജ് തീർത്ഥാടകർക്കായി പതിനൊന്ന് വിമാനങ്ങൾ തിങ്കളാഴ്ച വരെ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ആൺ തുണയില്ലാതെ മൊത്തം 1595 വനിതാ ഹജ്ജ് തീർത്ഥാടകരാണ് കോഴിക്കോട്ട് നിന്ന് പുണ്യനഗരിയിലേക്ക് പുറപ്പെടുന്നത്.