പെറ്റ്സ് ചന്ദ്രനെ മടിക്കൈ സംഘം മർദ്ദിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: നഗരത്തിൽ  അരുമകളായ വളർത്തു മൃഗങ്ങളെ വിൽപ്പന നടത്തുന്ന സ്ഥാപനമുടമ കാഞ്ഞങ്ങാട്ടെ പെറ്റ്സ് ചന്ദ്രനെ  58, നാലംഗ സംഘം മർദ്ദിച്ചു. രാത്രി ഏഴ് മണിയോടെ പി. സ്മാരകം റോഡിലാണ് ചന്ദ്രനെ മടിക്കൈയിൽ നിന്നെത്തിയ സംഘം മർദ്ദിച്ചത്. മടിക്കൈയിൽ താമസിക്കുന്ന പത്താംതരം വിദ്യാർത്ഥിയായ ആൺ കുട്ടിയെ ഇന്നലെ പകൽ മണിക്കൂറുകളോളം കാണാതായിരുന്നു.

സന്ധ്യയോടടുത്താണ് കുട്ടി വീട്ടിലെത്തിയത്. വീട്ടുകാർ കാര്യമന്വേഷിച്ചപ്പോൾ സ്ക്കൂളിലെത്തിയില്ലെന്നും ചന്ദ്രന്റെ കസ്റ്റഡിയിലായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയെ ചന്ദ്രൻ ഏതോ അജ്ഞാതകേന്ദ്രത്തിൽ പാർപ്പിച്ചതായും വീട്ടുകാർക്ക് സൂചന ലഭിച്ചു.

ഇതേത്തുടർന്നാണ് കുട്ടിയുടെ ബന്ധുക്കളായവർ കാഞ്ഞങ്ങാട്ടെത്തി ചന്ദ്രനെ തല്ലിയത്. എന്നാൽ ചന്ദ്രൻ പറയുന്നത് മറ്റൊരു സംഭവവമാണ് കോഴിമുട്ട വിരിയിക്കുന്ന യന്ത്രം ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ് കുട്ടി തന്നോട് പണം വാങ്ങിയെന്നും ആയിരം കോഴിമുട്ടകൾ ഒരുമിച്ച് വിരിയിക്കുന്ന  യന്ത്രത്തിനാണ് താൻ കുട്ടിക്ക് പണം നൽകിയതെന്നും, എന്നാൽ 200 മുട്ടകൾ വിരിയിക്കുന്ന ഇൻക്യുബേറ്ററാണ് കുട്ടി തനിക്ക് തന്നതെന്നും ഈ വിഷയം ചോദിച്ചതിനാണ് കുട്ടിയുടെ ബന്ധുക്കൾ തന്നെ മർദ്ദിച്ചതെന്നുമാണ് ചന്ദ്രൻ ലേറ്റസ്റ്റിനോട് പറഞ്ഞത്.

മർദ്ദനമേറ്റ ചന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇന്നലെ രാത്രി 9 മണിയോടെ മർദ്ദകർക്കെതിരായ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിെയങ്കിലും, ആൺകുട്ടിയെ വശീകരിച്ച് അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചുവെന്ന പീഡന പരാതിയുമായി കുട്ടിയും മടിക്കൈ സംഘവും അപ്പോൾ തന്നെ രാത്രി പോലീസിലെത്തി.

പത്താംതരം വിദ്യാർത്ഥിയുടെ പരാതിയിൽ ചന്ദ്രനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്യണമെന്ന് മടിക്കൈ സംഘം ആവശ്യപ്പെട്ടപ്പോൾ, തന്നെ മർദ്ദിച്ചവർക്കെതിരെ ക്രിമിനൽ കേസ് വേണമെന്ന് ചന്ദ്രനും ആവശ്യപ്പെട്ടു.

അങ്ങനെയെങ്കിൽ രണ്ട് കേസ്സുകൾ റജിസ്റ്റർ ചെയ്യേണ്ടിവരുമെന്ന് പോലീസ് തീരുമാനിച്ചു. രാത്രിയിൽ ചന്ദ്രന്റെ പത്നി പോലീസ് സ്റ്റേഷനിലെത്തുകയും, പോക്സോ കേസ് രജിസ്റ്റർ ചെയ്താൽ കുടുംബം ജീവിച്ചിരിക്കില്ലെന്ന് പോലീസുദ്യോഗസ്ഥനോട് പറഞ്ഞു. രാത്രി 11 മണിയോടെ മടിക്കൈ സംഘവും, ചന്ദ്രനും പരാതിയിൽ നിന്ന് പിന്മാറുകയായിരുന്നു.

LatestDaily

Read Previous

വനംവകുപ്പ് ജില്ലാ ഉദ്യോഗസ്ഥനെ മാറ്റിയത് പാർട്ടി അറിഞ്ഞില്ല

Read Next

എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ