അയൽവാസിയുടെ ബൈക്ക് കത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു

ഉദുമ: എരോൽ പടിഞ്ഞാറെ കൊവ്വലിലെ ക്വാർട്ടേഴ്സിന് സമീപം വെച്ചിരുന്ന ബൈക്കിന് അയൽവാസി ചൊവ്വാഴ്ച രാത്രി തീയിട്ടു കെ വി മുനീറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ്  അയൽ ക്വാർട്ടേഴ്സിലെ താമസക്കാരനും കർണാടക സ്വദേശിയുമായ  വിനയകുമാർ എന്ന പ്രവീൺ 42, മുൻ വിരോധത്താൽ തീയിട്ട് നശിപ്പിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് സംഭവം. കെ.എൽ 60 സി 7242 ഹീറോ ഹോണ്ട പാഷൻ ബൈക്ക് പൂർണമായും കത്തി നശിച്ചു.

മേൽപ്പറമ്പ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അനുരൂപ് പ്രദീഷ്കുമാർ ഗ്രേഡ്എസ്  ശശിധരൻ പിള്ള എന്നിവരടങ്ങുന്ന  പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കാസർകോട് ജില്ല വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സംഭവ സ്ഥലം പരിശോധിച്ചു തെളിവെടുപ്പ് നടത്തി. അറസ്റ്റ് ചെയ്ത് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി  റിമാൻഡ് ചെയ്തു.

Read Previous

പോക്സോ കേസിൽ മദ്രസ്സ അധ്യാപകന് 10 വർഷം തടവും 60,000 രൂപ പിഴയും

Read Next

മധ്യവയസ്കൻ ഓട്ടോയിടിച്ച് മരിച്ചു