പോക്സോ കേസിൽ മദ്രസ്സ അധ്യാപകന് 10 വർഷം തടവും 60,000 രൂപ പിഴയും

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസ്സ അധ്യാപകന് 10 വർഷം തടവും 60,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും അനുഭവിക്കണം. മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ദേളി കുന്നുപാറയിലെ എം. എ. ഉസ്മാനെയാണ് 43, ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് സി സുരേഷ്‌കുമാർ ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷ നിയമം 354 (എ)(1)(i) വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിന തടവും 30,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവും, പോക്സോ ആക്ട് 10 റെഡ് വിത് 9 (എഫ്) വകുപ്പ് പ്രകാരം ഏഴ് വർഷം സാധാരണ തടവും 60,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവുമാണ് കോടതി വിധിച്ചത്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഏഴ് വർഷം ജയിൽ ശിക്ഷയാണ് ഫലത്തിൽ അനുഭവിക്കേണ്ടി വരിക. 2022 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 13 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

മേൽപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐപി, ടി .ഉത്തംദാസ്, എസ്ഐ വിജയൻ വികെ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപിച്ചത്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂടർ എ ഗംഗാധരൻ ഹാജരായി.

LatestDaily

Read Previous

യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തയാൾ പിടിയിൽ

Read Next

അയൽവാസിയുടെ ബൈക്ക് കത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു