ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഐങ്ങോത്ത് കുറുന്തൂറിൽ ഇന്നലെരാത്രി നടന്ന ബിജെപി-സിപിഎം സംഘർഷത്തിൽ രണ്ട് പരാതികളിൽ ഹോസ്ദുർഗ്ഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. സിപിഎം ഏരിയാക്കമ്മിറ്റിയംഗം വി. സുകുമാരനെ 62, വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകനായ സച്ചിൻ, കണ്ടാലറിയാവുന്ന ഒരാൾ എന്നിങ്ങനെ 2 പേർക്കെതിരെയാണ് നരഹത്യാശ്രമത്തിന് കേസെടുത്തത്.
ബിജെപി പ്രവർത്തകനായ വൈശാഖിനെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനും ബിജെപി പ്രവർത്തകരുടെ വെട്ടേറ്റ സുകുമാരന്റെ മകനുമായ ഋത്വിക് , സിപിഎം പ്രവർത്തകരായ ജിതിൻകുമാർ, ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്. സിപിഎം പ്രവർത്തകനായ മൂവാരിക്കുണ്ടിലെ മദനനെ ആക്രമിച്ച കേസിലെ പ്രതി വൈശാഖിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചതിനു പിന്നാലെയാണ് ഇന്നലെ കുറുന്തൂരിൽ ബിജെപി പ്രവർത്തകർ സിപിഎം ഏരിയാക്കമ്മിറ്റിയംഗത്തെ വീട്ടിൽക്കയറി വെട്ടിയത്. സുകുമാരന്റെ മകൻ ഋത്വിക്കിനെ അന്വേഷിച്ചെത്തിയ സംഘം ഋത്വിക്കിനെ കിട്ടാത്തതിനെത്തുടർന്ന് പിതാവിനെ വെട്ടുകയായിരുന്നു.