യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തയാൾ പിടിയിൽ

സ്വന്തം ലേഖകൻ

ചെറുവത്തൂർ:  ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മിൽമ ജീവനക്കാരിയുടെ ഫോട്ടോ മോർഫ് ചെയ്ത്  നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പട്ടാമ്പി സ്വദേശി പിടിയിൽ.  24കാരിയായ യുവതിയുടെ ഫോട്ടോയാണ് സഹജീവനക്കാരൻ മോർഫ് ചെയ്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

ജോലിക്കിടെ പരിചയപ്പെട്ട യുവതിയുടെ ഫോട്ടോ എടുത്ത ശേഷം അതിനെ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പാലക്കാട് പട്ടാമ്പി സ്വദേശിയായ ടി. അനീഷിനെതിരെ 28, ചന്തേര പോലീസ് കേസെടുത്തിരുന്നു. യുവാവിനെ ചന്തേര പോലീസ് പിടികൂടി നോട്ടീസ് നൽകി ശേഷം വിട്ടയച്ചു. മൊബൈൽ ഫോൺ ഹാജരാക്കണമെന്ന നിർദ്ദേശത്തോടെയാണ് വിട്ടയച്ചത്.

LatestDaily

Read Previous

എൻസിപി ജില്ലാക്കമ്മിറ്റിയിൽ പെൺവിഷയം പാർട്ടി പ്രവർത്തകർ അകലുന്നു, ജില്ലാ കമ്മിറ്റി നോക്കുകുത്തി

Read Next

പോക്സോ കേസിൽ മദ്രസ്സ അധ്യാപകന് 10 വർഷം തടവും 60,000 രൂപ പിഴയും