പ്രകൃതിവിരുദ്ധ പീഡനക്കേസ്സിൽ ലീഗ് നേതാവിനെ കണ്ടെത്താനായില്ല

സ്വന്തം  ലേഖകൻ

ആദൂർ: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസ്സിൽ പ്രതിയായ മുസ്ലിം ലീഗ് പഞ്ചായത്തംഗത്തെ ഇനിയും കണ്ടെത്താനായില്ല. മുളിയാർ പഞ്ചായത്ത് രണ്ടാം വാർഡംഗം എസ്.എം. മുഹമ്മദ്കുഞ്ഞിയടക്കം 6 പേർ പ്രതികളായ പോക്സോ കേസ്സിൽ 4 പേരെ ഇതിനകം ആദൂർ പോലീസ് അറസ്റ്റ് ചെയ്തു.

പതിനാലുകാരനെ എംഡിഎംഏ നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവും പഞ്ചായത്തംഗവുമായ എസ്എം മുഹമ്മദ് കുഞ്ഞി, പൊവ്വലിലെ തൈസീർ 28, അബ്ദുൾ ഷെഫീഖ് എന്ന അക്ബർ, പി.ഒ. മുഹമ്മദ് അനീസ് എന്ന അനീച്ചു 27, ദിൽഷാദ് എന്നിവരാണ് പ്രതികൾ.

ഇവരിൽ എസ്എം മുഹമ്മദ് കുഞ്ഞി, പൊവ്വലിലെ ദിൽഷാദ് എന്നിവരൊഴികെ ബാക്കിയെല്ലാവരും   ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിലാണ്. ഒളിവിൽപ്പോയ ദിൽഷാദ് ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട്. ലീഗ് നേതാവ് എസ്എം മുഹമ്മദ് കുഞ്ഞിക്ക് വേണ്ടി ആദൂർ പോലീസ് തെരച്ചിൽ തുടരുന്നുണ്ടെങ്കിലും, ഇദ്ദേഹം എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.

പതിനാലുകാരനെ പ്രലോഭിപ്പിച്ച് മുഹമ്മദ്കുഞ്ഞിയുടെ  പക്കലെത്തിച്ചത് പൊവ്വലിലെ തൈസീറാണ്. 6 പോക്സോ കേസ്സുകളിൽ പ്രതിയാണ് ലീഗ് പ്രവർത്തകൻ കൂടിയായ തൈസീർ. ആദൂർ പോക്സോ കേസ്സിൽ റിമാന്റിലായ മെഹ്റൂഫ് ഏടിഎം കവർച്ചയടക്കം 6 ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്.

പൊവ്വൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസ്സിൽ മൊത്തം 6 പ്രതികളാണുള്ളതെന്ന് ആദൂർ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോക്സോ കേസ് പ്രതിയായ മുസ്ലിം ലീഗ് പഞ്ചായത്തംഗത്തിന്റെ രാജിയാവശ്യപ്പെട്ട് സിപിഎം അടക്കമുള്ള ഇടതു സംഘടനകൾ രംഗത്തുണ്ട്. ലൈംഗിക പീഡനക്കേസ്സിലകപ്പെട്ട് ഒളിവിൽപ്പോയ ലീഗ് നേതാവ് അജ്ഞാത കേന്ദ്രത്തിൽ ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുയാണെന്നും സൂചനയുണ്ട്.

LatestDaily

Read Previous

ആതിരയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി

Read Next

പള്ളിത്തർക്കത്തിൽ പുറത്താക്കിയ പ്രസിഡണ്ട് ഗൾഫിലേക്ക് കടന്നു