പൊടിപറത്തി ഓടിയ ബസ് പോലീസുദ്യോഗസ്ഥൻ തടഞ്ഞിട്ടു

പയ്യന്നൂര്‍: പോലീസുദ്യോഗസ്ഥനും ഭാര്യയും ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യവേ റോഡിൽ സ്വകാര്യബസ് പൊടി പറത്തിയെന്ന് പോലീസുകാരന് പരാതി. ഇന്ന് രാവിലെ 9 മണിയോടെ ദേശീയ പാതയിൽ വിളയാങ്കോടാണ് സംഭവം. വിവരം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തോട്  പോലീസുദ്യോഗസ്ഥന്‍ ചീത്തവിളിച്ചതായി ബസ് ജീവനക്കാരനും പരാതി പറഞ്ഞു.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വാഹനയാത്ര ദുഷ്‌കരമായ വിളാങ്കോട് പ്രദേശത്ത്നിന്നും നിരവധി പരാതികളാണ് ഉയരുന്നത്. അതിനിടയിലാണ് ഇരുചക്രവാഹനത്തില്‍ ഭാര്യയുമൊത്ത് പയ്യന്നൂരിലേക്ക് യാത്രചെയ്യുകയായിരുന്ന പോലീസുദ്യോഗസ്ഥൻ കണ്ണൂരിൽനിന്നും പയ്യന്നൂരിലേക്ക് വന്ന സ്വകാര്യ ബസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയ പയ്യന്നൂര്‍ എസ്‌ഐ എം.വി.ഷീജുവിനോട് ബസ് ജീവനക്കാരും പരാതിയുന്നയിച്ചു. ഹെൽമെറ്റ് ധരിക്കാതെ വന്ന പോലീസുദ്യോഗസ്ഥൻ ചീത്തവിളിച്ചതായും ഇതിന്റെ ദൃശ്യങ്ങള്‍തങ്ങളുടെ കയ്യിലുണ്ടെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇതിനിടെ ബസ് സർവ്വീസ് മുടക്കിയതിന് ബസ് ജീവനക്കാരും  രംഗത്തെത്തിയിട്ടുണ്ട്.

Read Previous

യുവനടിയുടെ രഹസ്യമൊഴി റിട്ട.ഡിവൈസ്പിക്ക് വിനയാകും

Read Next

ആശാലതയ്ക്കെതിരായ പരാതി മൂന്നംഗ അന്വേഷണ കമ്മീഷന്