പടന്ന പിടിക്കാൻ സുബൈദ

ചെറുവത്തൂർ: യുഡിഎഫിന്റെ കൈകളിലുള്ള പടന്ന ഗ്രാമ പഞ്ചായത്ത് ഇത്തവണ പിടിച്ചെടുക്കാൻ പി. സി സുബൈദയും ഇടതു മുന്നണിയും പോർക്കളത്തിലിറങ്ങി. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗമായി കഴിവും വിശ്വാസ്യതയും തെളിയിച്ച സുബൈദയെ ഇത്തവണ ഗ്രാമ പഞ്ചായത്തിലേക്കാണ് പാർട്ടി ഉയർത്തിക്കാട്ടുന്നത്.

പടന്നയിൽ ആകെ 19 വാർഡുകളാണ് നിലവിൽ യുഡിഎഫ് -9 എൽഡിഎഫ് -6. കഴിഞ്ഞ തവണ കൈവിട്ടുപോയ 3 വാർഡുകൾ യുഡിഎഫിന്റെ കൈയ്യിൽ നിന്ന് അടർത്തി മാറ്റാനുള്ള രാഷ്ട്രീയ തന്ത്രങ്ങൾക്ക് പി. സി സുബൈദയുടെ നേതൃത്വത്തിൽ ഇടതു മുന്നണി പടന്നയിൽ സജീവമായിക്കഴിഞ്ഞു. വാർഡ് വിഭജനത്തിലുണ്ടായ അശാസ്ത്രീയത മൂലമാണ് കഴിഞ്ഞ തവണ പടന്ന പഞ്ചായത്ത് ഇടതിന് കൈമോശം വന്നത്.

പഞ്ചായത്തിലെ വാർഡ് 12 (കൊക്കാക്കടവ്- എടച്ചാക്കൈ) പ്രദേശത്ത് നിന്ന് സുബൈദ ഇത്തവണ ജനവിധി തേടും. പാർട്ടിയുടെ ചെറുവത്തൂർ ഏ സി അംഗവും ജനാധിപത്യ മഹിളാഅസോസിയേഷൻ സംസ്ഥാന സമിതി അംഗവുമാണ് സുബൈദ. ഭർത്താവ് ടി.പി. മുഹമ്മദ് കുഞ്ഞി സിപിഎം പടന്ന എൽസി അംഗമാണ്. മൂന്ന് മക്കൾ സമീറ, ഇർഫാൻ, ജിംറാൻ. ഇർഫാൻ ബഹ്റിനിലും, ജിംറാൻ ഖത്തറിലും ജോലി നോക്കുന്നു.

LatestDaily

Read Previous

കോവിഡ് : പിഴത്തുക വർദ്ധിപ്പിച്ചു മാസ്ക്ക് ധരിക്കാത്തവർക്ക് ഇനി 500– രൂപ പിഴ

Read Next

സിപിഎം ഏസി അംഗം സുകുമാരനെ ബിജെപി സംഘം വെട്ടി