18.5 ലക്ഷത്തിന്റെ കുഴൽപ്പണവേട്ട

സ്വന്തം ലേഖകൻ

നീലേശ്വരം: ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നടന്ന  പരിശോധനയിൽ നീലേശ്വരത്ത് 18.5 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ് പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് ഒഴിഞ്ഞ വളപ്പ് സ്വദേശിയായ ഉസ്താദ് പിടിയിലായത്.

ഒഴിഞ്ഞ വളപ്പ് പുഞ്ചാവി കെ.കെ. ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ കെ.കെ. ഇർഷാദിനെയാണ് 33, കെ.എൽ 86 ഏ 1843 നമ്പർ സ്കൂട്ടിയിൽ കുഴൽപ്പണവുമായി സഞ്ചരിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. ഡിവൈഎസ്പിയുടെ പോലീസ് സംഘത്തിൽ നീലേശ്വരം എസ് ഐ കെ.ശ്രീജേഷ്, അബൂബക്കർ കല്ലായി, നികേഷ്, പ്രണവ്, വിനോദ്  എന്നീ പോലീസുദ്യോഗസ്ഥരുമുണ്ടായിരുന്നു.

Read Previous

ദേവികയ്ക്ക് ഭർത്താവും കുട്ടികളും

Read Next

താമസ സ്ഥലത്ത് മരിച്ച നിലയിൽ