ഹോട്ടൽ മുറിയിൽ കാമുകിയെ കൊന്നത് കഴുത്തറുത്ത്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പുതിയകോട്ട ഫോർട്ട് വിഹാർ ഹോട്ടലിൽ സെക്യൂരിറ്റി സ്ഥാപനമുടമ സതീശൻ, കാമുകി ദേവികയെ 34, കൊലപ്പെടുത്തിയത് കഴുത്തറുത്ത്. ദേവികയുടെ കഴുത്ത് മുൻ ഭാഗത്ത് നിന്ന് ആഴത്തിൽ അറുത്തു മുറിച്ച നിലയിലാണ് മൃതദേഹം ഹോട്ടൽമുറിയിലെ കിടക്കയിൽ കണ്ടെത്തിയത്.

യുവതിയുടെ ശരീരത്തിൽ മറ്റെവിടെയും പരിക്കുകളോ കഠാരക്കുത്തുകളോ ഇല്ല. മുറിയിൽ കമിതാക്കൾ പിടിവലി നടന്നതിനുള്ള ലക്ഷണങ്ങൾ കണ്ടെത്തി. പുതിയകോട്ട ടൗണിലുള്ള ഫോർട്ട് വിഹാർ ഹോട്ടലിന്റെ നാലാം നിലയിലുള്ള 306-ാം നമ്പർ മുറിയിൽ ഇന്നലെ 11.30 മണിയോടെയാണ് കാഞ്ഞങ്ങാട്ടെ ഷാഡോ സെക്യൂരിറ്റി ഉടമ സതീശൻ കാമുകിയുടെ കഴുത്തറുത്തത്.

കൊല നടത്തി 5 മണിക്കൂറിന് ശേഷം വൈകിട്ട് നാലര മണിക്കാണ് പ്രതി സതീശൻ കത്തിയുമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്ന് ഇൻസ്പെക്ടർ കെ.പി. ഷൈനിനോട് ”ഞാൻ ഒരു സ്ത്രീയെ കൊന്നുവെന്ന്” പറഞ്ഞത്. പോലീസ് സംഘം സതീശനൊപ്പം 306-ാം നമ്പർ മുറിയിലെത്തിയപ്പോൾ യുവതി ചോരയിൽകുളിച്ച് കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

മൃതദേഹം ഇൻക്വസ്റ്റിന് ശേഷം രാത്രി 8.45 മണിയോടെ ആംബുലൻസിൽ പോസ്റ്റ്മോർട്ടത്തിന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാമുകിയെ കൊല ചെയ്ത സതീശന്റെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് അനുസരിച്ച് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

കുണ്ടംകുഴി നിക്ഷേപത്തട്ടിപ്പിൽ കുറ്റപത്രം ഒരുങ്ങുന്നു

Read Next

കത്തി കീശയിലിട്ട് പ്രതി പോലീസിൽ കീഴടങ്ങി