ആർഭാടങ്ങളൊഴിവാക്കി മാതൃകാവിവാഹം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ആർഭാടവും പതിവ് കോപ്രായങ്ങളുമില്ലാതെ വിവാഹച്ചടങ്ങ് മാതൃകയായി. മുസ്്ലീം വിവാഹങ്ങളിൽ കണ്ടുവരാറുള്ള സർവ്വാഢംഭര വിഭൂഷിതയായി വധുവിനെ ചമയിച്ചൊരുക്കലും മഞ്ഞക്കല്ല്യാണവും പാട്ടും കൂത്തും അറബിക്ക് നൈറ്റ് പോലുള്ളവയും ഒഴിവാക്കിയാണ് കല്ല്യാണച്ചടങ്ങിനെ വേറിട്ടനിലയിൽ ശ്രദ്ധേയമാക്കിയത്. വരൻ മഹറായി നൽകിയ സ്വർണാഭരണം മാത്രമായിരുന്നു വധു അണിഞ്ഞത്. വിവാഹ വസ്ത്ര ധാരണത്തിലും അതിര് കവിഞ്ഞ ആർഭാടമുണ്ടായില്ല.

കോട്ടിക്കുളം ജുമാ മസജിദ് ചീഫ് ഇമാമും മത പണ്ഡിതനും വാഗ്്മിയുമായ എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് അസീസ് അഷ്റഫിയുടെയും ഫാത്തിമയുടെയും മകൾ ആയിഷത്ത് തസ്്ലിമയും ആലപ്പുഴയിലെ വ്യാപാര പ്രമുഖൻ തൈപ്പറമ്പ് മുഹമ്മദ് കുഞ്ഞ് ആശാന്റെയും വിവാഹമാണ് ആർഭാടവും ധനക്കൊഴുപ്പുമില്ലാതെ നടത്തി സമൂഹത്തിന് മാതൃകയായി മാറ്റിയത്.

കളനാട് കെ.എച്ച്. ഒാഡിറ്റോറിയത്തിൽ നടന്ന നിക്കാഹ് കർമ്മത്തിൽ സയ്യിദ് സഫ്്വാൻ തങ്ങൾ കാർമ്മികത്വം വഹിച്ചു. ആലപ്പുഴ ഇജാബ മസ്ജിദ് ഖത്തീബ് മുഹമ്മദ് നിസാമി ഖുതുബ നിർവ്വഹിച്ചു. കല്ലുരാവി ഖത്തീബ് ഷുക്കൂർ ഫൈസി പ്രാർത്ഥന നടത്തി. മത പണ്ഡിതരും പ്രമുഖ വ്യക്തിത്വങ്ങളും ഉൾപ്പെട്ട വേദിയും സദസും വധൂവരന്മാർക്ക് ആശംസകൾ നേർന്നു. സാധാരണ ഗതിയിൽ നടത്താറുള്ളത് പോലെ വിവാഹത്തോടനുബന്ധിച്ച് ദിവസങ്ങൾ നീളുന്ന അനുബന്ധിച്ച പരിപാടികളും ഒഴിവാക്കിയിരുന്നു. വധൂവരന്മാർ ബിരുദധാരികളാണ്.

LatestDaily

Read Previous

എംഡിഎംഏ പിടികൂടി

Read Next

ഭാര്യയുടെ അസുഖത്തിൽ മനംനൊന്ത് ആത്മഹത്യ