യു.ടി.ഖാദറും ഹാരിസും പരിഗണനയിൽ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: തീരദേശ കർണ്ണാടകയിൽ ബി.ജെ.പി. വിജയം ആവർത്തിച്ചപ്പോൾ ശക്തമായി പിടിച്ചു നിൽക്കുകയും വൻഭൂരിപക്ഷത്തോടെ വിജയം ആവർത്തിക്കുകയും ചെയ്ത യു.ടി.ഖാദർ മന്തിസഭയിലെത്തുമെന്ന് പ്രതീക്ഷ. നേരത്തെ സിദ്ധരാമയ്യ കർണ്ണാടക മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രി സ്ഥാനത്തുണ്ടായിരുന്ന യു.ടി.ഖാദർ സിദ്ധരാമയ്യയുടെ വിശ്വസ്തരിൽ ഒരാളാണ്.

ആ നിലയിൽ യു.ടി.ഖാദറിനെ മന്ത്രി സഭയിലുൾപ്പെടുത്തുന്നതിലൂടെ തീരദേശ കർണ്ണാടകയുടെ പ്രാതിനിധ്യമുറപ്പിക്കാനും യു.ടി.ഖാദറിലൂടെ സാധ്യമാവും.നേരത്തെ കർണ്ണാടക മന്ത്രിസഭയിൽ അംഗമായിരുന്നപ്പോഴും മെച്ചപ്പെട്ട പ്രതിഛായയാണ് ഖാദറിനുണ്ടായിരുന്നത്. അതും യു.ടി.ഖാദറിന് അനുകൂല ഘടകമാണ്. മംഗളൂരു റൂറൽ മണ്ഡലത്തിൽ യു.ടി.ഖാദർ വീണ്ടും ജയിച്ച് കയറിയത് പതിനേഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാസർകോട്ട് വേരോട്ടമുള്ള നേതാവാണ് യു.ടി.ഖാദർ.

അതേസമയം ബംഗളൂരു നഗരത്തിലെ ശാന്തി നഗർ മണ്ഡലത്തിൽ നിന്ന് നാലാം തവണയും വിജയിയായ കാസർകോട്ടുകാരനായ എൻ.എ.ഹാരിസിനും ഇത്തവണ മന്ത്രി പദം ലഭിക്കാൻ സാധ്യതയുണ്ട്. കർണ്ണാടകയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ എൻ.എ.ഹാരിസ് ഒരുതവണ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മൽസരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എൻ.എ.മുഹമ്മദിന്റെ മകനാണ്.

LatestDaily

Read Previous

എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ

Read Next

എംഡിഎംഏ പിടികൂടി