എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

മഞ്ചേശ്വരം: കാറിൽ എംഡിഎംഏ കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ. മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ ഏ. സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം എസ്ഐ പി. അനൂപിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഏ പിടികൂടിയത്.

ഇന്നലെ സന്ധ്യയ്ക്ക് 6.45-ന് ഉപ്പള വാമഞ്ചൂരിൽ നടന്ന പരിശോധനയിലാണ് കെ.എൽ 14 പി 3787 നമ്പർ ആൾട്ടോ കാറിൽ മയക്കുമരുന്നുമായെത്തിയ കൈയ്യാർ പച്ചമ്പള റാബിയാ മൻസിലിൽ മുഹമ്മദ് റഹ്മത്തിന്റെ മകൻ മുഹമ്മദ് ഹാരിസ് 30, പച്ചമ്പള ഇച്ചിലങ്കോട് കുബനൂരിലെ മുഹമ്മദിന്റെ മകൻ ഇബ്രാഹിം ബാത്തിഷ 30, എന്നിവരെ 59.850 ഗ്രാം എംഡിഎംഏ ലഹരിമരുന്നുമായി  പോലീസ് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് ലക്ഷങ്ങൾ വില വരും. ഇരുവർക്കുമെതിരെ മഞ്ചേശ്വരം പോലീസ്  എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

LatestDaily

Read Previous

പോലീസിനെ കൈയ്യേറ്റം ചെയ്തു

Read Next

യു.ടി.ഖാദറും ഹാരിസും പരിഗണനയിൽ