ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐഎൻഎൽ സ്ഥാനാർത്ഥികളെ ഐഎൻഎൽ മുൻസിപ്പൽ കമ്മിറ്റിയോഗം തെരഞ്ഞെടുത്തു. സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം എൽഡിഎഫ് 16-ന് തിങ്കളാഴ്ച നടത്തും.
ഐഎൻഎൽ മത്സരിക്കുന്ന 12, 27, 31, 33, 35 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്നലെ നടന്ന ഐഎൻഎൽ യോഗം തെരഞ്ഞെടുത്തത്. 2-ാം വാർഡിൽ പൊതു സ്വാതന്ത്രയായ സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാനും ധാരണയായി.
12-ാം വാർഡ് കൂളിയങ്കാലിൽ ടി. മുത്തലിബായിരിക്കും ഐഎൻഎൽ സ്ഥാനാർത്ഥി. മുൻ നഗരസഭാ വൈസ് ചെയർ പേഴ്സണും, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗവുമായ എൽ. സുലൈഖ പടന്നക്കാട് 27-ാം വാർഡിൽ മത്സരിക്കും. ഐഎൻഎൽ മണ്ഡലം പ്രസിഡണ്ട് ബിൽടെക്ക് അബ്ദുള്ള 31-ാം വാർഡായ കരുവളത്ത് മത്സരിക്കും.
33-ാം വാർഡിൽ നജ്മ റാഫി മത്സരിക്കും. ഇവർ പട്ടാക്കൽ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 35-ാം വാർഡായ പട്ടാക്കലിൽ ഫൗസിയ ഷെരീഫാണ് മത്സരിക്കുക. 2-ാം വാർഡായ ബല്ല ഈസ്റ്റിലെ സ്ഥാനാർത്ഥിയെ പിന്നീട് നിശ്ചയിക്കും.
ഇന്നലെ കാഞ്ഞങ്ങാട്ട് നടന്ന ഐഎൻഎൽ മുൻസിപ്പൽ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സിക്രട്ടറി എം.ഏ. ലത്തീഫ്, സംസ്ഥാന സമിതിയംഗം പി.സി. ഇസ്മായിൽ, ജില്ലാ പ്രസിഡണ്ട് മൊയ്തീൻകുഞ്ഞി കളനാട്, സിക്രട്ടറി അസീസ് കടപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് ടി. ഹംസ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് ബിൽടെക്ക് അബ്ദുള്ള , ഐഎൻഎൽ തെരഞ്ഞെടുപ്പ് കമ്മിറ്റി മുഖ്യ രക്ഷാധികാരി എം.കെ. അബ്ദുൾ റഹ്മാൻ, മുൻ കൗൺസിലർ പി.കെ. സലിം, ഐഎംസിസി നേതാക്കളായ ജലീൽ പടന്നക്കാട്, ബി.എം. അബ്ദുൾ റഹ്മാൻ, ഐഎൻഎൽ മുൻസിപ്പൽ ട്രഷറർ മുഹമ്മദ്കുഞ്ഞി ഹാജി കൊട്ടുമ്പുറം തുടങ്ങിയവർ പങ്കെടുത്തു. ഐഎൻഎൽ മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് സഹായി അസൈനാർ ആധ്യക്ഷം വഹിച്ചു. മുൻസിപ്പൽ സിക്രട്ടറി എം.ഏ. ഷെഫീഖ് കൊവ്വൽപ്പള്ളി സ്വാഗതം പറഞ്ഞു.