ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കാറിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ വാഹനം അടിച്ചു തകർത്തുവെന്ന പരാതിയിൽ ഹോസ്ദുർഗ് പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം അതിഞ്ഞാലിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്.
മാണിക്കോത്ത് ശബരി നിലയം കുന്നുമ്മൽ അരവിന്ദന്റെ മകൻ അർജ്ജുൻ അരവിന്ദൻ സഞ്ചരിച്ച ടി.എൻ 67 ബിബി 0005 നമ്പർ കാർ ഇന്റർലോക്ക് കട്ടയുപയോഗിച്ച് തകർക്കുകയും അർജ്ജുൻ അരവിന്ദിന്റെയും സുഹൃത്തിന്റെയും മുഖത്ത് മുളക് സ്പ്രേ അടിച്ച് മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ അതിഞ്ഞാൽ ദയാ മൻസിലിൽ അബ്ദുൾ റഹ്മാന്റെ മകൻ റമീസുദ്ദീൻ അഹമ്മദ് കെ 36, കുട്ടാളികൾ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.
റമീസുദ്ദീൻ ഓടിച്ചിരുന്ന കെ.എൽ 60 ജെ 9498 നമ്പർ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. റമീസുദ്ദീന്റെ പരാതിയിൽ അർജ്ജുൻ, വിപിൻ മാണിക്കോത്ത് കണ്ടാലറിയാവുന്ന ഒരാൾ എന്നിങ്ങനെ 3 പേർക്കെതിരെ മറ്റൊരു കേസും ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്തു.
റമീസുദ്ദീൻ ഓടിച്ചിരുന്ന കാറിന് സൈഡ് കൊടുക്കാത്തതിന് ഹോണടിച്ചതിന്റെ പ്രകോപനത്തിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയും കാറിന് 20,000 രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതി. അർജ്ജുൻ അരവിന്ദന്റെ കാർ ഇന്റർലോക്കിട്ട് തകർത്തതിൽ 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു.