അത്ഭുത മരുന്നിന്റെ പേരിൽ തട്ടിപ്പ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പ്രമേഹത്തിന് അത്ഭുത മരുന്ന്  നൽകാമെന്ന് വിശ്വസിപ്പിച്ച് വാട്സ് ആപ്പ് നമ്പർ ഉപയോഗിച്ച് പരസ്യം ചെയ്ത് ഡോക്ടറിൽ നിന്നും പണം തട്ടിയെടുത്തെന്ന് പരാതി. അലാമിപ്പള്ളി തെരുവത്ത് ലക്ഷ്മി നഗറിലെ റിട്ടയേർഡ് ഡോക്ടർ ടി.വി. പത്മനാഭന്റെ 58, പരാതിയിൽ കൃഷ്ണകുമാർ ചട്ടഞ്ചാൽ, രമേഷ് കുമാർ കൊല്ലം എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് ഡ്രഗ്സ് ആന്റ് മാജിക് റമഡീസ് ആക്ട് പ്രകാരം കേസെടുത്തത്.

2023 ഏപ്രിൽ 18-നും 27-നുമിടയിൽ ഇൻഡസ് വിവ കമ്പനി നിർമ്മിച്ച ഐകോഫി അത്ഭുത മരുന്ന് പ്രമേഹ രോഗത്തിന് ഫലപ്രദമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറിൽ നിന്നും 3100 രൂപ കൈപ്പറ്റിയെന്നാണ് പരാതി. പ്രമേഹ ചികിത്സയ്ക്ക് ഉതകുന്നതാണന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഉൽപ്പന്നം വാട്സ് ആപ്പ് വഴി പരസ്യം നൽകി വിൽപ്പന നടത്തിയതിനാണ് ഡോക്ടർ പോലീസിൽ പരാതി നൽകിയത്.

LatestDaily

Read Previous

പെരിയ കടയിൽ അക്രമം

Read Next

സൈഡ് കൊടുക്കാത്തതിന്കാർ അടിച്ചു തകർത്തു