റിട്ട. ഡിവൈഎസ്പി പ്രതിയായ കേസ്സിൽ സിനിമാ നടിയുടെ രഹസ്യമൊഴി ഹൊസ്ദുർഗ്ഗ് കോടതി രേഖപ്പെടുത്തും

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : റിട്ട. ഡിവൈഎസ്പി, വി. മധുസൂദനൻ പ്രതിയായ പ്രമാദമായ ലൈംഗിക പീഡനക്കേസ്സിൽ കൊല്ലം സിനിമാ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പോലീസ് അപേക്ഷ കോടതിയിലെത്തി. ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് ഒന്നാം കോടതിയിലാണ് ബേക്കൽ പോലീസ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ നൽകിയിട്ടുള്ളത്.

ഇൗ അപേക്ഷയിൽ ന്യായാധിപ മാനംഭംഗത്തിനിരയായ സിനിമാ നടിക്ക് ഹൊസ്ദുർഗ്ഗ് കോടതിയിൽ ഹാജരാകാൻ സമൻസയക്കും. കോടതി സമൻസ് ഹൊസ്ദുർഗ്ഗ് പോലീസിന് നൽകും. പോലീസ് കൊല്ലത്ത് ചെന്ന് സമൻസ് നേരിട്ട് സിനിമാതാരത്തിന് കൈമാറും.    സമൻസ് കൈപ്പറ്റിയ ശേഷം യുവതി ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് മുമ്പാകെ നേരിട്ട് ഹാജരായി സ്വന്തം പരാതിയിൽ സംഭവ ദിവസമുണ്ടായ യഥാർത്ഥ വസ്തുതകൾ മൊഴിയായി നൽകണം.

യുവതി ബേക്കൽ പോലീസിന് നൽകിയ ആദ്യമൊഴി പോലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഉൾപ്പെടുത്താതിരുന്ന സത്യസന്ധമായ വിവരങ്ങൾ നൽകുകയും യുവതി മൊഴിയിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ ഇൗ കേസ്സിൽ ന്യായമായും ഇന്ത്യൻ ശിക്ഷാ നിയമം 511 ഓഫ് 376 അടച്ചിട്ട മുറിയിലുള്ള ബലാത്സംഗ ശ്രമം സെക്ഷൻ ഉൾപ്പെടുത്തേണ്ടി വരും.

സിനിമാ നടിയുടെ ആദ്യ പരാതിയിൽ തന്നെ സെക്ഷൻ 511 ഓഫ് 376 ചേർത്ത് ജാമ്യമില്ലാ വകുപ്പിലാണ് ബേക്കൽ പോലീസ് കേസ് റജിസ്റ്റർ ചെയ്യേണ്ടിയിരുന്നതെങ്കിലും, പ്രതിയായ റിട്ട. ഡിവൈഎസ്പി, വി. മധുസൂദനന്റെ സമ്മർദ്ദംമൂലം 354 ഏ പൊതുസ്ഥലത്തുള്ള  സാധാരണ മാനഭംഗ ശ്രമം ചേർത്താണ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തിരുന്നത്.

രഹസ്യമൊഴിയിൽ യുവതി ഡിവൈഎസ്പിക്കെതിരെ വസ്തുതകൾ തുറന്നു പറയുകയും, കേസ്സിൽ പോലീസിന് യഥാർത്ഥ വകുപ്പ് ചേർക്കേണ്ടിയും വന്നാൽ കേസ്സ് ജാമ്യമില്ലാക്കുറ്റമായി മാറുക തന്നെ ചെയ്യും. പെരിയ കല്ല്യോട്ട് നാലേക്ര എന്ന സ്ഥലത്തുള്ള വി. മധുസൂദനന്റെ സ്വന്തം രഹസ്യ ബംഗ്ലാവിലാണ് സിനിമാ നടിയെ മധുസൂദനൻ രാത്രിയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.

മധു നിർമ്മാതാവായ ആൽബത്തിൽ അഭിനയിക്കാനെന്ന വ്യാജേന 5000 രൂപ പ്രതിഫലം നിശ്ചയിച്ചാണ് കൊല്ലത്ത് നിന്ന് യുവതിയെ കാഞ്ഞങ്ങാട്ടേക്ക് ക്ഷണിച്ചുവരുത്തിയത്. രാത്രിയിൽ മധുവിന്റെ ഹോംസ്റ്റേയിൽ പാർപ്പിച്ച യുവതിയെ ബിയർ കഴിക്കാൻ മധു നിർബ്ബന്ധിച്ചതായും ലൈംഗിക ആവശ്യം അറിയിച്ചതായും യുവതിയുടെ ആദ്യപരാതിയിൽ  തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതി യഥാർത്ഥ വസ്തുതകൾ രഹസ്യമൊഴിയിൽ പുറത്തുവിട്ടാൽ യുവതിക്ക് കുടിക്കാൻ ടിൻ ബിയർ പൊട്ടിച്ചുകൊടുത്ത് നിർബന്ധിച്ച പെരിയ സ്വദേശിയായ യുവ ടിപ്പർ ലോറിയുടമയും കേസ്സിൽ പ്രതിയാകാനിടയുണ്ട്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് മുമ്പേ വിവാദം

Read Next

കോട്ടച്ചേരി ബസ്റ്റാന്റിൽ മദ്യക്കച്ചവടം