മക്കളെയുപേക്ഷിച്ച് വീടുവിട്ട യുവതി റിമാന്റിൽ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: മക്കളെയുപേക്ഷിച്ച് ഭർത്താവിന്റെ സുഹൃത്തിനൊപ്പം വീട് വിട്ട യുവതിയെയും കാമുകനെയും കോടതി റിമാന്റ് ചെയ്തു. തൃക്കരിപ്പൂർ മാച്ചിക്കാട്ട് കൊടക്കൽ ഹൗസിൽ സജീവന്റെ ഭാര്യ ശാലിനിയെയും 31, ഇവരുടെ കാമുകനും ഭർത്താവിന്റെ സുഹൃത്തുമായ കോഴിക്കോട് ബേപ്പൂരിലെ പി.പി. അനൂപിനെയുമാണ് 33,  കോടതി റിമാന്റ് ചെയ്തത്.

ബോട്ട് ജീവനക്കാരനായിരുന്ന പിപി അനൂപും സജീവനും സുഹൃത്തുക്കളായിരുന്നു. സുഹൃദ്ബന്ധം വഴിയാണ് അനൂപ് സജീവന്റെ ഭാര്യയുമായി അടുത്തത്. ഒരാഴ്ച മുമ്പാണ് ശാലിനി പ്രായപൂർത്തിയാകാത്ത 2 ആൺമക്കളെയുപേക്ഷിച്ച് അനൂപിനൊപ്പം വീട് വിട്ടത്. ഇവരെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തിരുന്നു.

ഇവരുവരെയും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്നാണ് മക്കളെയുപേക്ഷിച്ച് വീട് വിട്ടതിന് ശാലിനിയെയും ഇവരെ വീടുവിടാൻ പ്രേരിപ്പിച്ചതിന് കാമുകൻ പി.പി. അനൂപിനെയും കോടതി റിമാന്റിൽ വെക്കാൻ ഉത്തരവിട്ടത്. ശാലിനിയുടെ മക്കളെ പിതാവ് സജീവനൊപ്പം കോടതി വിട്ടയച്ചു.

LatestDaily

Read Previous

നിങ്ങൾ സ്ഥിരമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഒരു വ്യക്തി ആണോ. എങ്കിൽ ഇനി നിങ്ങൾക്കും എളുപ്പത്തിൽ എക്സ്ട്രാ വരുമാനം നേടാം.

Read Next

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു