ഗഫൂർ ഹാജിയുടെ പരിശോധനാ ഫലം വൈകുന്നു

സ്വന്തം ലേഖകൻ

പള്ളിക്കര: പൂച്ചക്കാട്ടെ പ്രവാസി അബ്ദുൾ ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത അസ്വഭാവിക മരണക്കേസിൽ പരേതന്റെ ബന്ധുക്കളെ മുഴുവൻ ചോദ്യം ചെയ്തു .

ഹാജിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൂച്ചക്കാട് വലിയ പള്ളി  ഖബർസ്ഥാനിൽ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയെങ്കിലും പോസ്റ്റ് മോർട്ടത്തിന്റെ രാസ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

കോഴിക്കോട്ടെ പോലീസ് ലബോറട്ടറിയിലാണ് മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടക്കുന്നത്. പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിൽ ഗഫൂർ ഹാജിയുടെ ആമാശയത്തിൽ എന്തോ ദ്രാവകമുള്ളതായി കണ്ടെത്തിയിരുന്നു. പ്രസ്തുത ദ്രാവകം എന്തായിരുന്നുവെന്നത് രാസപരിശോധനയിൽ മാത്രമേ വ്യക്തമാകുകയുള്ളു.

ഒരുപാട് ദുരൂഹതകൾ അവശേഷിപ്പിച്ചാണ് ഗഫൂർ ഹാജിയുടെ മരണം. സാമ്പത്തികമായി നല്ല നിലയിലുള്ള ഇദ്ദേഹം മകന്റെ ഭാര്യയുടെയും, മകളുടെയും സഹോദരിമാരുടെയും സ്വർണ്ണം വാങ്ങി സൂക്ഷിച്ചത് എന്തിനാണെന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. മരിക്കുന്നതിന് തലേ ദിവസം പോലും ഇദ്ദേഹം ഒരു ബന്ധുവിൽ നിന്നും 16 പവൻ സ്വർണ്ണാഭരണങ്ങൾ വായ്പയായി വാങ്ങിയിരുന്നുവെന്ന് സൂചനയുണ്ട്.

ഗഫൂർ ഹാജിയുടെ ദുരൂഹ മരണത്തിന് പിന്നാലെ വീടിനുള്ളിൽ നിന്നും കാണാതായ 3 കോടി വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ എവിടെപ്പോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹണിട്രാപ്പ് കേസിൽ  മുമ്പ് പ്രതിയായ മാങ്ങാട് കൂളിക്കുന്നിലെ വിവാദയുവ ജിന്നുമ്മ അബ്ദുൾ ഗഫൂർ ഹാജിയുടെ വീട്ടിലെ സ്ഥിരം  സന്ദർശകയായിരുന്നുവെന്ന് കണ്ടത്തിയിട്ടുണ്ട്. ഇവർക്കെതിരെയാണ് സംശയത്തിന്റെ കുന്തമുന നീളുന്നത്. 

LatestDaily

Read Previous

റിട്ട ഡിവൈഎസ്പി യുവതിയെ മദ്യം കഴിക്കാൻ നിർബ്ബന്ധിച്ചു

Read Next

കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം തിരിച്ചേൽപ്പിച്ചു