ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: ടിക്കറ്റ് റദ്ദാക്കലിലൂടെയും റെയിൽവെ കോടികൾ കൊയ്യുന്നു. ടിക്കറ്റ് വിൽപ്പനയിലൂടെ റെയിൽവെ നേടുന്ന അനേകായിരം കോടികൾക്ക് പുറമെയാണ് ടിക്കറ്റ് റദ്ദാക്കലിലൂടെയും ഇന്ത്യൻ റെയിൽവെ യാത്രക്കാരെ പിഴിയുന്നത്. 2014 മുതൽ 2022 വരെയുള്ള കണക്കുകളനുസരിച്ച് 10,986-കോടി രൂപയാണ് റെയിൽവെ അക്കൗണ്ടിലേക്ക് ടിക്കറ്റ് റദ്ദാക്കലിലൂടെ എത്തിച്ചേർന്നത്.
ഇതിൽ 2019-മുതൽ 2022 വരെ മാത്രം 6,297-കോടി രുപയാണ് യാത്ര ഉപേക്ഷിച്ചതിലൂടെ റെയിൽവേക്ക് കിട്ടിയത് കഴിഞ്ഞ നാല് വർഷത്തിനിടെ 31-കോടി ടിക്കറ്റുകൾ യാത്ര ഉപേക്ഷിച്ചതിനെത്തുടർന്ന് റദ്ദാക്കപ്പെട്ടു. പ്രതിദിനം റദ്ദാക്കപ്പെടുന്ന ടിക്കറ്റിൽ മാത്രം റെയിൽവെക്ക് ലഭ്യമാവുന്നത് ശരാശരി 4-കോടി 31-ലക്ഷം രൂപയാണ്.
2014,2015-കാലയളവിൽ 908 കോടിയായിരുന്ന വരുമാനം 2022-ൽ എത്തിയപ്പോഴേക്കും 2184-കോടിയിയെത്തിയെന്നതാണ് വസ്തുത. ടിക്കറ്റ് റദ്ദാക്കുന്നതിലുടെ ഈടാക്കുന്ന തുക ഇരട്ടിയാക്കിയും കൺഫേം ചെയ്യുന്ന ടിക്കറ്റുകൾ റദ്ദാക്കാനുള്ള സമയ പരിധി വെട്ടിച്ചുരുക്കിയുള്ള ഏറ്റവും ഒടുവിലത്തെ പരിഷ്ക്കാരമാണ് യാത്രക്കാരന്റെ കീശകാലിയാകുന്നത്.
ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വരെ ക്യാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്ക് നിലവിൽ പണം തിരികെ ലഭിക്കുകയുള്ളൂ, അതും പൂർണ്ണമല്ല. ട്രെയിൻ പുറപ്പെട്ട് രണ്ട് മണിക്കൂർ കഴിഞ്ഞ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ നേരത്തെ പകുതി തുക തിരികെ ലഭിക്കുമായിരുന്നു.
ട്രെയിൻ പുറപ്പെടുന്നതിന് 48-മണിക്കൂറുകൾക്ക് മുമ്പുള്ള ടിക്കറ്റ് റദ്ദാക്കലിന് മിനിമം നിരക്ക് എന്ന പേരിലാണ് റെയിൽ യാത്രക്കാരെ പിഴിയുന്നത്. ഏത് തരം കോച്ചായാലും വെയിറ്റിംഗ് ലിസ്റ്റിൽ പെടുകയും പിന്നീട് റദ്ദാക്കേണ്ടി വരികകകയും ചെയ്താൽ 60-രൂപ യാത്രക്കാരന് നഷ്ടമാവും. നേരത്തെയിത് സെക്കന്റ് ക്ലാസ്സുകളിൽ 30-രൂപ മാത്രമായിരുന്നു.