ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തലശ്ശേരി : നാലു മാസം മുൻപ് ജൂനിയർ എസ്.ഐ.യായി തലശേരി പോലീസ് സ്റ്റേഷനിൽ ചുമതലയേറ്റ കണ്ണവം സ്വദേശി സി.പി.ലിനീഷിനെ 38, തിരോധാനത്തിന്റെ മൂന്നാം നാളിലും കണ്ടെത്താനായില്ല. പോലീസ് ക്വാർട്ടേഴ്സിൽ മറ്റൊരു എസ്.ഐയ്ക്കൊപ്പം താമസിച്ചിരുന്ന ലിനിഷ് ഇക്കഴിഞ്ഞ ഞായറാഴ്ച പതിവുപോലെ കാലത്ത് മേലധികാരിയുടെ ‘സാട്ടാ മീറ്റിംഗിൽ പങ്കെടുക്കാൻ സ്റ്റേഷനിലേക്ക് പോയതായിരുന്നു.
എന്നാൽ ക്വാർട്ടേഴ്സിൽ നിന്നും വിളിപ്പാട് അകലെയുള്ള സ്റ്റേഷനിൽ എത്തിയില്ല. ഡ്യൂട്ടിക്ക് എത്താതിനെ തുടർന്ന് പോലിസ് അന്വേഷിച്ച് ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് മുറി അടച്ച നിലയിൽ കാണപ്പെട്ടത്. തുടർന്നുള്ള അന്വേഷണത്തിൽ കോളയാട്ടെ വീട്ടിലും എത്തിയിരുന്നില്ല. ഭാര്യ മീട്ടിയുടെ പരാതി പ്രകാരം തലശേരി പോലിസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനടുത്ത ഒരു ഏ.ടി.എമ്മിൽ എത്തി 2000 രൂപ പിൻവലിച്ചതായി കണ്ടെത്തി.
റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹത്തിന്റെ മൊബൈലും സ്വിച്ച് ഓഫായി. ഏറ്റവും ഒടുവിലായി ബംഗളൂരിനടുത്തു ഇദ്ദേഹം മറ്റൊരു എ.ടി.എമ്മിൽ കയറി പണം പിൻവലിച്ചതായും സൂചനയുണ്ട്. ജൂനിയർ എസ്.ഐ.യുടെ തിരോധാനത്തിൽ ദുരൂഹത ഏറുകയാണ്.