കാസർകോട് ജില്ലയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര ബന്ധം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി കാസർകോട്ടെ മയക്കുമരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ലഹരി മാഫിയയ്ക്കെതിരെ പോലീസ് നടപടി കർശ്ശനമാക്കി.

ഏപ്രിൽ 21-ന് വെള്ളിയാഴ്ചയാണ് ദമ്പതികളടങ്ങുന്ന നാലംഗ മയക്കുമരുന്ന് മാഫിയ സംഘത്തെ ബേക്കൽ പോലീസ്  ഉദുമ പള്ളത്ത് നിന്നും പിടികൂടിയത്. ബേക്കൽ  ഡിവൈഎസ്പി, സി.കെ. സുനിൽകുമാർ, ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ, എസ് ഐ, പി.കെ. പ്രദീപ്, എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തെ പിടികൂടിയത്.

ചട്ടഞ്ചാൽ സ്വദേശി അബൂബക്കർ 37, ഭാര്യ ആമിനഅസ്ര 23, കർണ്ണാടക സ്വദേശി വാസിം 32, സൂരജ് 31, എന്നിവരടങ്ങുന്ന സംഘത്തെയാണ് 153 ഗ്രാം  എംഡിഎംഏയുമായി പോലീസ് പിടികൂടിയത്. ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഫ്രിക്കൻ വംശജരടങ്ങുന്ന ലഹരി മാഫിയയിൽ നിന്നും വിലയ്ക്കു വാങ്ങിയ ലഹരി മരുന്നുമായി മേൽപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് സംഘം പിടിയിലായത്.

ബേക്കൽ ഡിവൈഎസ് പി, സി.കെ. സുനിൽകുമാറിന് ലഭിച്ച  രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് ജില്ലയിൽ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ഉണ്ടായത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഏ മേൽപ്പറമ്പ് സ്വദേശിയുടെ പക്കലെത്തിക്കാനാണ് സംഘം  ബംഗളൂരുവിൽ നിന്നും കാർ മാർഗ്ഗം പുറപ്പെട്ടത്. ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ സംഘം പോലീസ് വലയിലായി.

ബംഗളൂരുവിൽ നിന്നാണ് ജില്ലയിലേക്ക് ഏറ്റവും കൂടുതൽ മയക്കുമരുന്നെത്തുന്നത്. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് റോഡ് മാർഗ്ഗം മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ കവാടം കൂടിയാണ് കാസർകോട് ജില്ല.

LatestDaily

Read Previous

വാഹനാപകടം വെള്ളരിക്കുണ്ട് സ്വദേശിനിയടക്കം മൂന്ന് പേർ മരിച്ചു

Read Next

നേരിൽ കാണാത്ത സുഹൃത്തിന് 16 ലക്ഷം സമാഹരിച്ച് രതീഷ്