യുഎഇ ബോട്ടപകടത്തില്‍ നീലേശ്വരം സ്വദേശി മരിച്ചു

ഷാര്‍ജ: യുഎഇയിലെ ഖോർഫഖാൻ ബോട്ട് അപകടത്തില്‍  യുവാവ് മരിച്ചു.  നീലേശ്വരം അനന്തംപള്ള മഠത്തിന് സമീപത്തെ വിജയന്‍ – ശ്യാമള ദമ്പതികളുടെ മകന്‍ വാഴവളപ്പില്‍ അഭിലാഷാണ് 37, മരിച്ചത്. ഷാര്‍ജയിലെ  കമ്പനിയില്‍ ഏഴ് വര്‍ഷമായി ഹെൽപ്പറായി ജോലി ചെയ്ത് വരികയായിരുന്നു.  പെരുന്നാള്‍ ദിനത്തില്‍ ബോട്ട് യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തില്‍ ഒരു കുട്ടി ഉള്‍പെടെ മൂന്നു മലയാളികള്‍ക്ക് പരുക്കേറ്റു. ഇതില്‍ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നില ഗുരുതരമാണ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖോർഫുഖാനിലെത്തിയപ്പോഴാണ് സംഭവം. പരുക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവര്‍ത്തകരാണ്. മലയാളി ഡ്രൈവറാണ് ബോട്ട് ഓടിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: അശ്വതി. മകള്‍: അഭയ അഭിലാഷ്. സഹോദരന്‍: അജീഷ്.

LatestDaily

Read Previous

ഗഫൂർ ഹാജിയുടെ മരണത്തിൽ ദുരൂഹത

Read Next

അഞ്ച് വയസുകാരി മുങ്ങി മരിച്ചു