സ്വന്തം ലേഖകൻ
ചീമേനി: കൊടക്കാട് കുഴിപ്രാട്ട് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. കുഴിപ്രാട്ട് പുതിയ വളപ്പിൽ ഹൗസിൽ സരോജിനിയുടെ മകൾ സരസ്വതിയുടെ മരണ കാരണം മസ്തിഷ്ക രക്ത സ്രാവമാണെന്നാണ് പ്രാഥമിക നിഗമനം.
ഏപ്രിൽ 19-ന് വൈകുന്നേരമാണ് യുവതിയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു