പെരിയ സഹകരണ ബാങ്കിന് എതിരെ അന്വേഷണം

സ്വന്തം ലേഖകൻ

ബേക്കൽ: പണയ വസ്തുക്കൾ ഇടപാടുകാരറിയാതെ ലേലം നടത്തിയെന്ന പരാതിയിൽ പെരിയ സർവ്വീസ് സഹകരണ ബാങ്ക് ശാഖയ്ക്കെതിരെ ബേക്കൽ പോലീസ് അന്വേഷണം തുടങ്ങി.  സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ ജനറലിന്റെ പരാതിയിൽ പെരിയ സഹകരണ ബാങ്ക് സെക്രട്ടറി, ജീവനക്കാർ എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് കേസ്സെടുത്തത്.

പെരിയ ബസ് സറ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന പെരിയ സഹകരണ ശാഖയിൽ വായ്പക്കാരറിയാതെയും നടപടികൾ പാലിക്കാതെയും പണയവസ്തുക്കൾ ലേലത്തിൽ വെച്ച് വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാതി.

LatestDaily

Read Previous

കേരള യാത്ര വൈകിയാൽ കർണാടക പോലീസ് മഅ്ദനിയെ അനുഗമിക്കും

Read Next

യുവതിയുടെ മരണ കാരണം മസ്തിഷ്ക രക്തസ്രാവം