യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ബംഗളൂരുവിൽ നിന്നും ജില്ലയിലേക്ക് മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയായ ബല്ല കടപ്പുറം സ്വദേശിയെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു. ബല്ലാ കടപ്പുറം ഷാഹിദ മൻസിലിൽ ഹസൈനാറുടെ മകൻ ജാഫർ എം.പി.യെയാണ് 38, ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്.

ഹോസ്ദുർഗ്ഗ് ചന്തേര പോലീസ് സ്റ്റേഷൻ പരിധികളിലായി മയക്കുമരുന്ന് വിതരണം, കവർച്ച എന്നീ വകുപ്പുകളിൽ നാല് കേസ്സുകളിൽ പ്രതിയാണ് യുവാവ്. ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി മയക്കുമരുന്ന് വിതരണക്കാർക്കെതിരെ നടപടികൾ ശക്തമാക്കിയതോടെ 2 മാസങ്ങൾക്കിടെ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് ജാഫർ.

കൊളവയൽ ലഹരി വിരുദ്ധ ജാഗ്രത സമിതിയംഗങ്ങളെ അക്രമിച്ച കേസ്സിൽ പ്രതിയായ അജാനൂർ കടപ്പുറം പാലായിലെ അബ്ദുള്ളയുടെ മകൻ നൗഷാദിനെ 29, ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. സമാനമായ രീതിയിൽ മരക്കാപ്പ് കടപ്പുറത്തെ ശ്യാം മോഹനെയും ഗുണ്ടാ നിയമ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന സമർപ്പിച്ച റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് ജാഫർ എം.പി.യെ ജില്ലാ കലക്ടർ കാപ്പ ചുമത്തി ജയിലിലടച്ചത്.

LatestDaily

Read Previous

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു

Read Next

നരഹത്യാശ്രമത്തിന് കേസ്