കടലിൽ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

പയ്യാമ്പലം : പയ്യാമ്പലം ബീച്ചില്‍ കടലില്‍ കാണാതായ പതിനഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. കര്‍ണാടക മടിക്കേരി സോമവാര്‍ പേട്ടയിലെ ശശികുമാറിന്റെ മകന്‍ സുജനാണ് മരിച്ചത്. പള്ളിയാംമൂല ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് മറൈന്‍ എന്‍ഫോര്‍സ്‌മെന്റ് നടത്തിയ തിരച്ചലിലാണ് തിങ്കളാഴ്ച്ച വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്.

വിഷു ആഘോഷത്തിനായാണ് മടിക്കേരിയില്‍ നിന്ന് ശശികുമാറും ബന്ധുക്കളുമടങ്ങുന്ന പന്ത്രണ്ടംഗ സംഘം പയ്യാമ്പലത്തേക്ക് വന്നത്. . ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശശികുമാറും ഭാര്യ കവിതയും മക്കളും ബന്ധുക്കളും അടങ്ങുന്ന സംഘം പയ്യാമ്പലത്തെത്തിയത്.

Read Previous

എതിർവിഭാഗം കോടതി ഉത്തരവുകൾ പാലിക്കുന്നില്ലെന്ന് ഐ.എൻ.എൽ. ഹർജി

Read Next

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു