ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: അച്ചടക്ക നടപടിയുടെ ഭാമായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവർ കോടതി ഉത്തരവുകൾ പാലിക്കുന്നില്ലെന്ന് കാണിച്ച് ഐ.എൻ.എൽ. അഖിലേന്ത്യാ നേതൃത്വം കോഴിക്കോട് അഡീഷനൽ സബ് കോടതിയിൽ ഹർജി ഫയൽ ചെയ്തു.
കോടതി ഉത്തരവ് ലംഘിച്ചതിന് സിവിൽ നടപടിച്ചട്ട പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ നേതൃത്തിന് വേണ്ടി സംസ്ഥാന ട്രഷറർ ബി.ഹംസ ഹാജിയാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജി ജൂൺ 12ന് പരിഗണിക്കാനായി മാറ്റിവെച്ചു.
2022 ഒക്ടോബർ 12ന് കോഴിക്കോട് മൂന്നാം അഡീഷനൽ സബ് കോടതി പിറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ മുൻ പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബ് അടക്കമുള്ളവർ പാർട്ടിയുടെ പേരോ, പതാകയോ ഉപയോഗിക്കുകയോ യോഗം ചേരുകയോ മെമ്പർഷിപ്പ് നൽകുകയോ ഫ്രണ്ട് സ്വരൂപിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ വഹാബ് പക്ഷം ഇന്ത്യൻ നാഷനൽ ലീഗ് എന്ന ബാനറിൽ പരിപാടി നടത്തുകയാണെന്ന് പ്രചരിപ്പിച്ച് പണം പിരിക്കുകയാണെന്ന് ഹർജിയിൽ ആരോപിച്ചു.
മുൻ പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ്, നാസർ കോയങ്ങൾ, എൻ.കെ.അസീസ്, ഒ.പി.ഐ.കോയ, ശർമദ് ഖാൻ, ബടേരി ബഷീർ, സി.എച്ച്. മുസ്തഫ, ഒ.എം.എ ജബ്ബാർ ഹാജി തുടങ്ങിയവർക്കെതിരെയാണ് ഹർജി നൽകിയത്. നിലവിൽ കേസിലെ പ്രതികളോ കക്ഷി ചേർന്നവരോ ആണിവർ.
അഡ്വ. മുനീർ അഹ്മദ്, അഡ്വ. മുദ്ധസീർ അഹ്മദ്, എന്നിവർ മുഖേനയാണ് ഐ.എൻ.എൽ.നേതാക്കൾ വിമത പക്ഷത്തിനെതിരെ കോടതിയിൽ ഹർജി നൽകിയത്. സബ് കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ പ്രതികൾ കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പരിപാടിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ പോലീസ് മേധാവി, പോർട്ട് ഓഫീസർ എന്നിവർ ക്കും നോട്ടീസ് നൽകിയിരുന്നു.