വിഷുദിനത്തിലെ ലഹരി താണ്ഡവം, സസ്പൻഷനിലുള്ള ധർമ്മടം ഐപിക്കെതിരെ കേസ്

തലശ്ശേരി: പോലീസ് കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലെടുക്കാൻ സ്റ്റേഷനിലെത്തിയ വയോധികയായ മാതാവിനെ മദ്യ ലഹരിയിൽ ആക്രമിച്ച സംഭവത്തിൽ സസ്പൻഷനിലായ ധർമ്മടം എസ്.എച്ച്.ഒ.കെ.വി.സ്മിതേഷിന്റെ പേരിൽ കേസ്. തടഞ്ഞുവച്ച് മർദ്ദനം, നാശനഷ്ടം വരുത്തൽ തുടങ്ങിയ കുറ്റം ചുമത്തി ഐ.പി.സി. 341, 323,324,427 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

സംഭവം വിവാദമായതോടെ മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിനാണ് മമ്പറം കീഴത്തൂരിലെ സുനിൽകുമാറിനെ കഴിഞ്ഞ വിഷു നാളിൽ പിടികൂടിയതെന്നാണ് ധർമ്മടം പോലീസ് പറയുന്നത്. എവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന അന്വേഷണത്തിന് സ്റ്റേഷനടുത്ത് വച്ചാണെന്നായിരുന്നു പ്രതികരണം. എന്നാൽ തന്നെ കൂട്ടിക്കൊണ്ടുപോയത് എടക്കാട്ടെ ഭാര്യവീട്ടിൽ നിന്നാണെണ് സുനിൽ വെളിപ്പെടുത്തുന്നു.

കസ്റ്റഡിയിൽ മർദ്ദനത്തിനിരയായെന്നും സുനിൽ പറഞ്ഞു. മകനെ രാത്രിയിലും വിട്ടയക്കാത്ത വിവരം അറിഞ്ഞാണ് ബന്ധുക്കൾക്കൊപ്പം മാതാവ് സ്റ്റേഷനിലെത്തിയത്. മുണ്ടും ടി ഷർട്ടും ധരിച്ചെത്തിയ സി.ഐ. സമിതേഷ്’ വയോധികയായ അമ്മയെ സ്ത്രീയെന്ന  പരിഗണനപോലും നൽകാതെ അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്യുയുകയായിരുന്നു.

ബഹളത്തിനിടയിൽ നിലത്ത് വീണ സ്ത്രിയെ വീണ്ടും ആക്രമിക്കാൻ ഒരുമ്പെട്ടു.വനിത പോലിസ് ഉൾപെടെ തടസ്സം നിന്നാണ് ഇയാളെ പിടിച്ചു മാറ്റിയത്. ഇതിനിടെ സുനിൽകുമാറിന്റെ സഹോദരിയുടെ ബസ് കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിൽ കൊയിലാണ്ടി വച്ച് അവിടത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇത് പ്രതികാര നടപടിയാണെന്ന് ധർമ്മടം കേസിലെ ഇരയായ സുനിൽ കുമാർ പറഞ്ഞു. എന്നാൽ അശ്രദ്ധമായി ഓടിച്ചതിനാണ് ബസ് പിടിച്ചെടുത്തതെന്നാണ് പോലിസ് ഭാഷ്യം.

LatestDaily

Read Previous

യുവ ഫോട്ടോഗ്രാഫർ അന്തരിച്ചു

Read Next

റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു