നീലേശ്വരത്ത് ചീട്ടുകളി പിടികൂടി

സ്വന്തം ലേഖകൻ

നീലേശ്വരം: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘത്തെ നീലേശ്വരം പോലീസ് പിടികൂടി. നീലേശ്വരം എസ് ഐ, കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ 3-15-ന് നീലേശ്വരം നെടുങ്കണ്ടയിൽ നടത്തിയ പരിശോധനയിലാണ് ആറംഗ ചീട്ടുകളി സംഘം പിടിയിലായത്.

പേരോൽ തിരിക്കുന്നിലെ പി.അജിത് 34, ഭീമനടി ചെന്നടുക്കത്തെ പി. മോഹനൻ 54, മാവുങ്കാൽ മണ്ണട്ടയിലെ പി. സുരേഷ് 45, ചെറുവത്തൂർ മുണ്ടക്കണ്ടം ചിറംവങ്ങാട്ടെ സി. രവി 54, നീലേശ്വരം കണിച്ചിറയിലെ കെ. സുജീഷ് 34, കണിച്ചിറ നാലുപുരപ്പാട്ടിലെ എൻ.പി. ഷബീർ 27, എന്നിവരെയാണ് പണം വെച്ച് ചീട്ടുകളിക്കുന്നതിനിടെ നീലേശ്വരം പോലീസ് പിടികൂടിയത്. കളിക്കളത്തിൽ നിന്നും 12650 രൂപയും പോലീസ് പിടിച്ചെടുത്തു. ആറ് പേർക്കുമെതിരെ കെ.ജി ആക്ട് പ്രകാരം കേസെടുത്തു.

LatestDaily

Read Previous

രവി കുളങ്ങര  കേരള ഡമോക്രാറ്റിക് പാർട്ടി പ്രസിഡണ്ട്

Read Next

കടന്നൽക്കുത്തേറ്റ് മരിച്ചു